ക്ലബ്ബില്‍ വച്ച് തബുവിനെ ഉപന്‍ ചുംബിച്ചുവോ?
ഇരുപത്താം തീയ്യതി ബുധനാഴ്‌ച രാത്രി ബാന്ദ്രയിലെ പോയ്‌സണ്‍ ക്ലബ്ബില്‍ എന്താണ് സംഭവിച്ചത്? ചീനി കം നായിക തബുവും ഷക്കലക ബൂം ബൂം നായകന്‍ ഉപന്‍ പട്ടേലും തമ്മില്‍ ചുംബനങ്ങള്‍ കൈമാറിയോ? അങ്ങനെ ഏതാണ്ടൊക്കെ നടന്നുവെന്നാണ് കിംവദന്തി. സംഭവങ്ങളുടെ പൂര്‍ണചിത്രം നീളുന്നത് ഇപ്രകാരം:
ചങ്ങാതിമാരോടൊപ്പം പോയ്‌സണില്‍ ആഷോഷിക്കാനെത്തിയ ഉപന്‍ അവിടെ കൂട്ടുകാരികളോടൊപ്പം എത്തിയ തബുവിനെ കാണുന്നു.. കണ്ട് സ്ഥിതിയ്‌ക്ക് ഉപന്‍ തബുവിനരികിലേയ്‌ക്ക് വരുന്നു..
പിന്നീടിരുവരും കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുക്കുന്നു.. ആദ്യമായാണ് ഇരുവരും ഒരു പൊതുസ്ഥലത്ത് ഒരുമിക്കുന്നതെങ്കിലും ഇവരുടെ ശരീരഭാഷയില്‍ നിന്ന് അത് അവര്‍ ശരിക്കും ഇഷ്ടപ്പെട്ടിരുന്നുവെന്ന് ചുറ്റുമുളളവര്‍ എളുപ്പം ഗ്രഹിച്ചെടുക്കുന്നു..
സന്തോഷം കൊണ്ട് ആകെ മതിമറന്ന് പോയ തബുവിനെ ക്ലബിലെ സന്ദര്‍ശകര്‍ സൂക്ഷമായി നിരീക്ഷിക്കുന്നു. പിന്നത്തെ കാഴ്‌ച എന്താണ്?
ഉപന്‍ തബുവിനെ ചുംബിക്കുന്നു! അതും വെറും ഒരു സാധാ ചുംബനമൊന്നുമല്ല. ഗാഢമായ ഒന്നു തന്നെയെന്ന് നിരീക്ഷകര്‍ ആണയിടുന്നു.
ഇത് കൊണ്ടും തീരുന്നില്ല കിംവന്ദികളുടെ പട്ടിക. ക്ലബ്ബില്‍ നിന്ന് പുറത്തുകടക്കവേയും ഇരുവരും ചുംബനങ്ങള്‍ കൈമാറിയെന്നും വാര്‍ത്തയുണ്ട്. കിംവദന്തിയെ കുറിച്ച് പ്രതികരിക്കാന്‍ ഉപന്‍ വിസമ്മതിച്ചതാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത.
മുമ്പൊരിക്കല്‍ കരീനാ കപ്പൂറും ഷഹീദ് കപ്പൂറും ക്ലബില്‍ വച്ച് പരസ്യമായി ചുംബിച്ചതും തുടര്‍ന്നുണ്ടായ കോലാഹലങ്ങളുമൊക്കെ ഓര്‍ത്തുതന്നെയാണോ ഇരുവരും ഈ സാഹസത്തിന് മുതിര്‍ന്നത് ആവോ!


Click it and Unblock the Notifications