റാംപില്‍ ദുര്‍മന്ത്രിവാദിനിയായി രാഖി

By Staff

ജൂണ്‍ 26 ബോളിവുഡിന്റെ വിവാദനായക രാഖി സാവന്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു.

രാഖിയുടെ ജീവിതത്തിലെ മിക്ക സംഭവങ്ങളും പ്രധാന്യമേറിയവയും വിവാദങ്ങള്‍ക്ക്‌ തിരികൊളുത്താറുള്ളവയുമാണ്‌. എന്നാല്‍ ഇത്തവണ ഇതൊന്നുമല്ല കാര്യം. ഗ്ലാമറിന്റെ മറ്റൊരു മുഖവുമായി രാഖി റാംപിലെത്തിയിരിക്കുന്നു! അതും പ്രമുഖ ഫാഷന്‍ഡിസൈനര്‍ രോഹിത്‌ വര്‍മ്മയുടെ ഡിസൈനുകളുമായി.

ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ ഒരതിരും വരച്ചുവെയ്‌ക്കാത്ത ഈ ബോളിവുഡ്‌ സുന്ദരി ജീവിതത്തില്‍ ഇതാദ്യമായാണ്‌ ഫാഷന്‍ വസ്‌ത്രങ്ങളുമണിഞ്ഞ്‌ പൂച്ചനടത്തവുമായി റാംപില്‍ എത്തിയിരിക്കുന്നത്‌. അതും സാധാരണ ഫാഷന്‍ വസ്‌ത്രങ്ങളല്ല രാഖി പ്രദര്‍ശിപ്പിച്ചത്‌. ജംഗിള്‍, ഗ്രേല്‌ യാര്‍ഡ്‌ ഷിഫ്‌റ്റ്‌ എന്നിങ്ങനെ രണ്ടുതരം ഡിസൈനര്‍വസ്‌ത്രങ്ങളാണ്‌ രോഹിത്‌ പുതിയതായി അവതരിപ്പിച്ചത്‌.

മുംബൈയിലെ വില്ലേ പാര്‍ലേയിലുള്ള ഹൗസ്‌ ഓഫ്‌ ഹൊറേസ്‌ എന്ന അമ്യൂസ്മെന്‍റ് ഹൊറര്‍ ഹൗസില്‍ നടന്ന പ്രദര്‍ശനത്തില്‍ ഭീതി പരത്തുന്ന ദുര്‍മന്ത്രവാദിനിയുടെ വേഷത്തിലാണ്‌ രാഖി റാംപിലെത്തിയത്‌. കരിയറില്‍ ഇതാദ്യമാണെന്ന ഒരു കൂസലുമില്ലാതെയാണ്‌ രാഖി ദുര്‍മന്ത്രിവാദിനിയായി റാംപില്‍ വിലസിയതെന്ന്‌ ഷോ കണ്ടിറങ്ങിവയര്‍.

കടും ബ്രൗണ്‍ നിറത്തില്‍ ഡിസൈന്‍ ചെയ്‌ത വസ്‌ത്രം രാഖിയുടെ വടിവുകളില്‍ ഭദ്രമായിരുന്നുന്നുവത്രേ. അതിലും ആകര്‍ഷകമായിരുന്നത്രേ ശരീരത്തിന്റെ മദ്യഭാഗത്ത്‌ രാഖിയണിഞ്ഞ ടാറ്റു!. എന്തൊക്കെയായാലും സാധാരണ ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ നിന്നും മാറി രാഖിയുടെ വന്യവും ഭീതിജനകവുമായ സൗന്ദര്യം കൂടി ഫാഷന്‍ പ്രേമികള്‍ക്കാസ്വദിക്കാന്‍ പറ്റിയെന്നല്ലാതെ എന്തുപറയാന്‍.

മോഡലുകളായ ജെസ്സി രന്ദ്വ, ഹീന, ഷിത വര്‍മ, രൂപ, മിസ്‌ മുംബൈ മാല്‍തി, പ്രിയങ്ക ഷാ, പ്രിയങ്ക തന്‍വര്‍ എന്നിവരും രാഖിയ്‌ക്കൊപ്പം റാംപിലുണ്ടായിരുന്നെങ്കിലും ഗ്രേവ്‌ യാഡ്‌ കളക്ഷനില്‍ മറക്കാന്‍ വയ്യാത്ത വിരുന്നൊരുക്കിയത്‌ രാഖിതന്നെയെന്ന്‌ ഷോ കഴിഞ്ഞ്‌ പുറത്തിറങ്ങിയവര്‍ ആണയിട്ടു.

എവിടെയൊക്കെച്ചെന്നാവും വാവദത്തിന്റെ തീപ്പൊരി പറത്തി പോരാറുള്ള ഗ്ലാമര്‍ റാണി ഇത്തവണ വല്ല തീപ്പൊരിയും വിതറിയിട്ടുണ്ടോയെന്നത്‌ പിന്നാലെ അറിയാമെന്നാണ്‌ ബോളിവുഡിലെ സംസാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X