റിയാ സെനിന് പുതിയൊരു കാമുകന്‍ കൂടി!
തനിക്ക് മൊത്തം എത്ര കാമുകന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് റിയാ സെനിന് തന്നെ കൃത്യമായി അറിയുമെന്ന് തോന്നുന്നില്ല. അതിന് പുറമേ പുതിയൊരു കാമുകനെ റിയ കണ്ടെത്തിയതാണ് ബോളിവുഡിലെ ഏറ്റവും പുതിയ ഗോസിപ്പ്.
കാമുകന്‍ റിയയ്‌ക്ക് വളരെയേറെ വിലമതിപ്പുളള സെല്‍ഫോണ്‍ സമ്മാനിച്ചുവെന്നും അറിയുന്നു. അതിന്റെ നമ്പര്‍ ഇവര്‍ക്കിരുവര്‍ക്കും മാത്രമേ അറിയൂവെന്നും സംസാരമുണ്ട്. കാമുകനാരാണെന്ന് ഇനിയും റിയ വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ റിയയുമായി തനിക്ക് ഒരു തരത്തിലുളള അഫയറും ഇല്ലെന്നും തങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുളളതെന്നും അഷ് മിത് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും ചേര്‍ന്നൊരു ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ടെന്നും അഷ് മിത് പറഞ്ഞു.
ഞങ്ങള്‍ തമ്മില്‍ അഫയര്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. എന്നോടൊത്ത് അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്ന് റിയ പറഞ്ഞതായ വാര്‍ത്തകള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ അഫയര്‍ ഉണ്ടെന്നാണ് മറ്റു ചിലപ്പോള്‍ കേള്‍ക്കുന്നത്. ഇതെല്ലാം കിംവദന്തികളാണ്. ഇതിലൊന്നും സത്യമില്ല- അഷമിത് പറയുന്നു.
സത്യാവസ്ഥ അറിയാവുന്നത് റിയയ്‌ക്ക് മാത്രം. അത് റിയ വെളിപ്പെടുത്തുന്ന നിമിഷവും കാത്തിരിക്കുകയാണ് ബോളിവുഡും ആരാധകരും.


Click it and Unblock the Notifications











