twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിപാഷ തനുശ്രീയുടെ കണ്ണുതുറപ്പിച്ചു!!!

    By Staff
    |

    ബംഗാളി സുന്ദരി തനുശ്രീ ദത്ത സെക്‌സിയും സുന്ദരിയുമൊക്കെയാണ്‌. പക്ഷേ അത്‌ കൊണ്ട്‌ കാര്യമൊന്നുമില്ലെന്ന്‌ തനുവിനും തോന്നിയത്‌ ഈയിടെയാണ്‌. കൃത്യമായി പറഞ്ഞാല്‍ ബിപിന്റെ കമന്റോടെ.

    പണ്ടേ തന്നെ തനുവിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ ബോളീവുഡില്‍ ചര്‍ച്ചാവിഷയമാണ്‌. മോശമായി വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും അറിയണമെങ്കില്‍ തനുവിനെ കണ്ട് പഠിച്ചാല്‍ മതിയെന്നാണ് ഹിന്ദിസിനിമാ ലോകത്തെ സംസാരം.

    ദിവസംതോറും ഫാഷന്‍ രംഗം മാറ്റങ്ങളുമായി കുതിക്കുകയും ബോളീവുഡും അതിന്റെ താളത്തിനനുസരിച്ചു തുളളുകയും ചെയ്യുമ്പോള്‍ തനു മാത്രം ഇത്രയ്‌ക്ക്‌ അണ്‍ഫാഷനബള്‍ ആയിപോയതെന്താണെന്ന്‌ ആര്‍ക്കും പിടികിട്ടാത്ത്‌ കാര്യമാണ്‌.

    തനുവിന്റെ ഫാഷന്‍ സങ്കല്‍പം പലപ്പോഴും പലരില്‍ നിന്ന്‌ വിമര്‍ശനമേറ്റു വാങ്ങിയിട്ടുണ്ടെങ്കിലും തനു അതിനൊന്നും ചെവികൊടുക്കാറില്ല.

    എന്നാല്‍ ഈയിടെ തനു ആളാകെ മാറി. ആ മാറ്റത്തിന്‌ കാരണം മറ്റാരുമല്ല, ബോളീവുഡിലെ സെക്‌സ്‌ സിംബള്‍ ബിപാഷ ബസുവാണെന്ന്‌ തനു തന്നെ സമ്മതിക്കുന്നു.

    കരണ്‍ ജോഹറിന്റെ കോഫി വിത്ത്‌ കരണ്‍ പരിപാടിയില്‍ ബിപാഷ പുറപ്പെടുവിച്ച്‌ ഒരു കമന്റാണ്‌ തനുവിനെ ഇരുത്തി ചിന്തിപ്പിച്ചത്. ബോളീവുഡില്‍ ഇമേജ്‌ ഉടച്ചു വാര്‍ത്തേടുക്കേണ്ട്‌ നടികളില്‍ ഒന്ന്‌ തനുശ്രീയാണെന്നാണ്‌ ബിപാഷ തുറന്നടിച്ചത്‌.

    ഇത്‌ തനുവിന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും ബിപിന്റെ വാക്കുകള്‍ തനുവിന്റെ നെഞ്ചില്‍ തന്നെ തറച്ചു. തന്റെ ഫാഷന്‍ തിരഞ്ഞെടുപ്പ്‌ ഇത്രയും മോശമാവാനുളളതിന്റെ കാരണവും തനു അതോടെ വെളിപ്പെടുത്തി- സ്വന്തം ഡിസൈനറെയോ സ്‌റ്റെലിസ്‌റ്റിനെയോ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഒരിക്കലും തനിക്ക്‌ ലഭിച്ചിരുന്നില്ലെന്നാണ്‌ തനുവിന്റെ പരിഭവം.

    എന്നാല്‍ ബിപിന്റെ പരിഹാസം കേട്ടതോടെ തനുവിന്‌ മതിയായി. ഇപ്പോള്‍ തനു ആളാക്കെ മാറി. പഴയ സ്റ്റെലിസ്റ്റിനെ പറപറിപ്പിച്ച്‌ പകരം ബബിതാ മാല്‍കാനിയെ തല്‍സ്ഥാനത്ത്‌ സ്ഥാപിച്ചു. ഇഷാ കോപ്പിക്കറിന്റെയും ഗീതാ ബസ്‌റയുടെയും സ്റ്റെലിസ്റ്റായി പ്രവര്‍ത്തിച്ചവരാണ്‌ ബബിത.

    ഇതിന്‌ പുറമേ വണ്ണം കുറയ്‌ക്കാനായി ജിമ്മില്‍ പോക്ക് പതിവാക്കി. ഭക്ഷണക്രമീകരണളില്‍ മാറ്റം വരുത്തി. ഹെയര്‍ സ്റ്റെല്‍ മാറ്റി.. എന്നു വേണ്ട പുതിയൊരു ഇമേജ്‌ സൃഷ്ടിക്കാനുളള പെടാപാടിലാണ്‌ തനു.

    അതിനിടെ പുതിയ ഇരയെ ലഭിച്ച ബബിതയും വെറുതേയിരുന്നില്ല. തനുവിന്റെ അംഗവടിവുകള്‍ കൂടുതല്‍ എടുത്ത്‌ കാട്ടുന്ന വസ്‌ത്രങ്ങള്‍ തിരഞ്ഞുപിടിച്ച്‌ സംഘടിപ്പിക്കുന്ന തിരക്കിലാണ ബബി. ന്യൂഡ്‌ ക്രീം, ചാര്‍ക്കോള്‍ ഗ്രേ, നീല, പിങ്ക്‌ തുടങ്ങിയ നിറത്തിലുളള വസ്‌ത്രങ്ങളാണ്‌ തനുവിന്‌ അനുയോജ്യമെന്നാണ്‌ ബബിയുടെ കണ്ടെത്തല്‍.

    എന്തായാലും ബോളീവുഡിലെ അസൂയാലുക്കളോട്‌ ഒരുങ്ങിയിരുന്നോളാണാണ്‌ തനുവിന്റെ മുന്നറിയിപ്പ്‌. അധികം വൈകാതെ പുതിയൊരു തനുവിനെ കാണാമെന്നും അത്‌ കണ്ട്‌ ബിപാഷ വരെ അസൂയപ്പെടുമെന്നും തനു പറയുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X