രാത്രി കങ്കണയ്ക്കൊപ്പം കഴിയണമെന്നാവശ്യപ്പെട്ട് സഹായിയ്ക്ക് ഭീഷണി
ഫോണിലൂടെ ആവര്‍ത്തിച്ചു ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി കാണിച്ച് ബോളിവുഡ് സുന്ദരി കങ്കണാ റൌനത്തിന്‍റെ സഹായി പോലീസില്‍ പരാതി നല്‍കി. കങ്കണയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന ശ്രീകാന്ത് ശ്രീധര്‍ സാവന്താണ് പരാതിയുമായി ഭോയ്‌വാദ പോലീസിനെ സമീപിച്ചിരിക്കുന്നത്.
ഡോണ്‍ മായാരാജ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഫോണ്‍ മുഖാന്തിരം ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നതായാണ് ശ്രീകാന്ത് പരാതിപ്പെട്ടിരിക്കുന്നത്. തന്നോടൊപ്പം ഒരു രാത്രി ചിലവഴിക്കാന്‍ കങ്കണയെ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഫോണ്‍ ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.
അങ്ങനെ അയച്ചാല്‍ ശ്രീകാന്തിന് പ്രത്യുപകാരമായി അഞ്ചുലക്ഷം രൂപ നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. കങ്കണയെ അയച്ചില്ലെങ്കില്‍ തന്‍റെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ശ്രീകാന്ത് പരാതിയില്‍ പറയുന്നു.


Click it and Unblock the Notifications