രാഹുലിന് പിതാവാകണം, പക്ഷേ വിവാഹം വേണ്ട!!!
ബോളിവുഡ് നടനായ രാഹുല്‍ ബോസിന് ഈയിടെയായി ഒരാഗ്രഹം. ഒരച്ഛനാവണം! 13 വയസ്സുക്കാരനായ സയന്‍ ഖാനിന്റെ കൂടെ തന്റെ പുതിയ ചിത്രമായ ചെയിന്‍ ഖുലി തോ മെയ്‌ന്‍ ഖുലിയില്‍ അഭിനയിക്കവേയാണ് രാഹുലിന് ഈ തോന്നലുണ്ടായത്.
എനിക്കറിയില്ല.... എനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കേണ്ട. പക്ഷേ എന്റെ ഉളളിലുളള അച്ഛന്‍ എന്ന ഭാവം പണ്ടത്തെതിലും കൂടുതല്‍ ശക്തമായി പ്രകടമായതായി തോന്നുന്നു.
എന്റെ സഹോദരിയുടെ മകളുടെ അടുത്താണ് ഞാനന്റെ പിതൃത്വ ഭാവം പ്രകടിപ്പിക്കാറ്. സഹോദരിയോടൊപ്പം സൗത്ത് മുംബൈയില്‍ താമസിക്കുന്ന രാഹുല്‍ പറയുന്നു. ഈയിടെ മൂവരും യൂറോപ്പിലേയ്‌ക്ക് ഒരു യാത്ര നടത്തി തിരിച്ചെത്തിയിട്ടെയുളളൂ.
ചെയിന്‍ ഖുലിയില്‍ സയനുമായി ഞാന്‍ കൂടുതല്‍ അടുത്തു. എന്നെ പോലെ സയനും കായിക രംഗത്തോട് ഏറെ താല്‍പര്യമുണ്ട്. ഞങ്ങള്‍ മണിക്കൂറുകളോളം കളിയെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിച്ചിരിക്കും.
ചിത്രത്തിന്റെ പ്രചരണത്തിനായി ദില്ലിയിലും മറ്റ് പല സ്ഥലങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയതിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തെയാണ് സയന്‍ അനുസ്‌മരിപ്പിക്കുന്നത്. ഇതിന് മുമ്പ മറ്റൊരു സഹപ്രവര്‍ത്തകനുമായി ഞാന്‍ ഇത്രയും സന്തോഷകരമായ സമയം ചിലവഴിച്ചിട്ടില്ല-രാഹുല്‍ വാചാലനാവുന്നു.
കുട്ടികളോട് രാഹുലിന് പെട്ടെന്ന് സ്നേഹം തോന്നാന്നുളള കാരണത്തിനും പിതാവാകണമെന്നുളള ആശയ്ക്കും പിന്നിലെ രഹസ്യമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഇനിയും പിടികിട്ടിയിട്ടില്ല. രാഹുല്‍ തന്നെ അത് വെളിപ്പെടുത്തുന്നതും നോക്കിയിരിപ്പാണ് ബോളിവുഡ്.


Click it and Unblock the Notifications