റാണി മുഖര്‍ജി ലൈംഗികത്തൊഴിലാളിയാകുന്നു
യുവയിലും ബ്ലാക്കിലും കബി അല്‍വിദാ നാ കെഹ് നയിലുമൊക്കെയായി വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ സൂക്ഷ്‌മമായി കൈകാര്യം ചെയ്‌ത ബോളിവുഡ് താരം റാണി മുഖര്‍ജി ലൈംഗികത്തൊഴിലാളിയുടെ വേഷമണിയുന്നു.
പ്രദര്‍ശനത്തിനെത്താനിരിക്കുന്ന രണ്ട് ചിത്രങ്ങളിലാണ് റാണി രണ്ട് വ്യത്യസ്‌തരായ ലൈംഗികത്തൊഴിലാളികളുടെ വേഷമണിയുന്നത്. യശ് രാജിന്റെ ലാഗ ചുനാരി മേം ദാഗ് എന്ന ചിത്രത്തില്‍ ഇതിനകം തന്നെ ഇത്തരമൊരു റോള്‍ റാണി അഭിനയിച്ചുകഴിഞ്ഞു.
മധ്യവര്‍ഗ്ഗകുടുംബത്തില്‍നിന്നും ലൈംഗികവൃത്തിയിലേയ്‌ക്കെത്തിപ്പെടുന്ന പെണ്‍കുട്ടിയെയാണ് റാണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രദീപ് സര്‍ക്കാര്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
സഞ്‌ജയ് ലീലാ ബന്‍സാലിയുടെ സാവരിയയാണ് റാണി ലൈംഗികത്തൊഴിലാളിയാകുന്ന മറ്റൊരു ചിത്രം. ഗുലാബ് എന്നാണ് ഇതില്‍ റാണിയുടെ കഥാപാത്രത്തിന്റെ പേര്. ബ്ലാക്കിലും യുവയിലുമൊക്കെയായി റാണി കൈകാര്യം ചെയ്‌ത റോളുകള്‍ നോക്കുമ്പോള്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ രണ്ടു കഥാപാത്രങ്ങളും റാണിയുടെ കയ്യില്‍ ഭദ്രമായിരിക്കാനേ തരമുള്ളു.


Click it and Unblock the Notifications