ശില്‍പ്പയോടൊത്ത് നടിക്കാന്‍ മൈക്ക് ടൈസണ് മോഹം

By Super

ബോക്‌സിങ്‌ റിങിലെ രാജാവായിരുന്ന മൈക്ക്‌ ടൈസണ് ഈയിടെയായി ബോളിവുഡ്‌ സിനിമകളോട്‌ കലശലായ പ്രണയമാണ്‌. ഫിറോസ്‌ നദിയ്വാലയുടെ ഫൂള്‍ ആന്‍ഡ്‌ ഫൈനല്‍ എന്ന സിനിമയുടെ പ്രചാരണ വീഡിയോയില്‍ അഭിനയിച്ചതോടെയാണ്‌ ടൈസണ്‌ ബോളിവുഡ്‌ ജ്വരം ബാധിച്ചത്‌.

കൂടുതല്‍ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കണമെന്നാണ്‌ ഇപ്പോള്‍ ഗുസ്‌തവീരന്റെ ആഗ്രഹം. സന്ദര്‍ഭം ഒത്തുവരികയാണെങ്കില്‍ തന്‍റെ നായികയാക്കേണ്ട നടിയെയും ടൈസണ്‍ കണ്ടെത്തി കഴിഞ്ഞു. ഐശ്വര്യയോ, ബിപാഷയോ ഒന്നുമല്ല ടൈസന്‍റെ മനം കവര്‍ന്നത്.

ഇപ്പോള്‍ ആഗോളതലത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു് കൊണ്ടിരിക്കുന്ന ബോളിവുഡ് സുന്ദരി ശില്‍പ്പാ ഷെട്ടിയാണ്. തന്‍റെ നായികയാകുന്നുവെങ്കില്‍ അത് ശില്‍പ്പ തന്നെയാവണമെന്നാണ് ടൈസന്‍റെ ആഗ്രഹം.

ലാസ്‌ വെഗാസില്‍ വച്ച്‌ ചിത്രീകരിച്ച ഫൂള്‍ ആന്റ്‌ ഫൈനലിന്റെ മ്യൂസിക്‌ വീഡിയോ സൈറ്റില്‍ നിറഞ്ഞു നിന്ന ഊര്‍ജ്ജമാണ്‌ ബോളിവുഡിലെയ്ക്ക് തന്നെയാകര്‍ഷിച്ചതെന്ന് ടൈസണ്‍ പറഞ്ഞു. .അപ്പോള്‍ ശില്‍പ്പയോടുളള ആരാധനയ്ക്ക് കാരണമെന്താണ്?

ശില്‍പ്പയുടെ സൗന്ദര്യം, ലാളിത്യം, ഹാസ്യശൈലി തുടങ്ങിയവയാണ്‌ ശില്‍പ്പയിലേയ്‌ക്ക്‌ തന്നെ ആകര്‍ഷിച്ചതെന്ന്‌ ടൈസണ്‍. ആരെയും തന്നിലേയ്ക്ക് അടുപ്പിക്കുന്ന സ്വഭാവമാണ് ശില്‍പ്പയുടേതെന്നും താനും ശില്‍പയും നല്ല ജോഡിയായിരിക്കുമെന്നുമാണ് ടൈസന്‍റെ കണ്ടെത്തല്‍.

ടൈസണന്റെ ആഗ്രഹത്തെ കുറിച്ച്‌ അറിയാമെന്ന്‌ ശില്‍പ്പയുടെ വക്താവായ ദല്ലെ ബാഗ്വാഗര്‍ അറിയിച്ചു. ബോളിവുഡിലെ ഏറ്റവും നല്ല ശരീരഘടന ശില്‍പ്പയ്‌ക്കാണ്‌. അതു പോലെ ബോക്‌സിങ്‌ ലോകത്തെ ഏറ്റവും മികച്ച ശാരീരികശക്തിയുളളവരില്‍ ഒരാളാണ്‌ ടെന്‍സണ്‍. അങ്ങനെ നോക്കുമ്പോള്‍ ഇവരിരുവരും ഉത്തമ ജോടിയായിരിക്കുമെന്നാണ്‌ ബാഗ്വഗറുടെയും അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X