ചുംബന സീനുകള്‍ മടുത്തെന്ന്‌ ഇമ്രാന്‍ ഹഷ്‌മി

By Staff

അഭിനയിച്ച ചിത്രങ്ങളിലൊക്കെ അസാമാന്യ സൗന്ദര്യത്തോടെ ചുംബനസീനുകള്‍ കൈകാര്യം ചെയ്‌ത നടനാണ്‌ ഇമ്രാന്‍ ഹഷ്‌മി.

എന്നാല്‍ ഇനി ഏറെക്കാലമൊന്നും നായികയുമൊത്തുള്ള ഇമ്രാന്റെ ഈ ചുണ്ടുകോര്‍ക്കല്‍ കണ്ടുരസിക്കാന്‍ ആരാധകര്‍ക്ക്‌ കഴിഞ്ഞേക്കില്ല. ഇരുപത്തിയെട്ടുകാരനായ ഹഷ്‌മി തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

സിനിമകളില്‍ താന്‍ വെറുമൊരു പൂവാലന്‍ പയ്യനായി മാറുന്നതുകൊണ്ടാണ്‌ ഇനി ചുംബനസീനുകളില്‍ അഭിനയിക്കാത്തതെന്നാണ്‌ ഇമ്രാന്‍ പറയുന്നത്‌. എനിയ്‌ക്ക്‌ സ്ഥിരം ഒരേപോലെയുള്ള വേഷങ്ങളാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ ആവാരാപന്‍ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം വളരെ ഗൗരവമേറിയതാണ്. പ്രേമിച്ചുനടക്കുന്ന പയ്യന്‍ എന്ന ഇമേജില്‍ നിന്നും ഈ ചിത്രത്തോടെ തനിയ്‌ക്ക്‌ രക്ഷപ്പെടാന്‍ കഴിഞ്ഞേയ്ക്കും- ഇമ്രാന്‍ പറഞ്ഞു.

ദക്ഷിണേഷ്യയിലെ മനുഷ്യക്കടത്തിനെ ഇതിവൃത്തമാക്കിയെടുത്ത ചിത്രമാണ്‌ ആവാരാപന്‍. ഈ ചിത്രത്തില്‍ എന്റെ ചുംബന സീനുകളില്ല. ഇത്തരം സീനുകള്‍ തുടര്‍ച്ചയായി അഭിനയിച്ചെനിയ്‌ക്ക്‌ മടുത്തു. ഇനി എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണമെന്നാണാഗ്രഹം. ഭാഗ്യമെന്നു പറയട്ടെ ആവാരാപനില്‍ ഞാന്‍ പാവാടകള്‍ക്കു പിന്നാലെയും മറ്റു പുരുഷന്മാരുടെ സ്‌ത്രീകള്‍ക്കു പിന്നാലെയും ഓടുന്നില്ല- ഇമ്രാന്‍ പറയുന്നു.

വിവാഹിതകളായ സ്‌ത്രീകളുമായി രഹസ്യബന്ധം പുലര്‍ത്തുന്ന സ്വഭാവുമുള്ള കഥാപാത്രങ്ങളെയാണ്‌ മിക്ക ചിത്രങ്ങളിലും ഇമ്രാന്‍ അവതരിപ്പിച്ചത്‌. 2004ല്‍ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ്‌ ഇമ്രാന്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്‌. ഇതില്‍ ബോളിവുഡിന്റെ ഗ്ലാമര്‍ റാണി മല്ലിക ഷെരാവത്തുമായുള്ള ചുംബന സീന്‍ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു. ആഷിക്‌ ബനായാ അപനേ, സെഹര്‍ തുടങ്ങി പിന്നാലെ കിട്ടിയ മിക്ക സിനിമകളിലും ഇമ്രാന്‌ ഇത്തരം സീനുകള്‍ ആവര്‍ത്തിക്കേണ്ടിവരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X