രാഖിയുടെ മാറിടത്തിന് പിന്നിലെ രഹസ്യം 32+4!
രാഖി സാവന്തിന്‍റെ ശാരീരിക സ്വത്തുക്കള്‍ പ്രകൃതിദത്തം തന്നെയാണോ? ബോളിവുഡിനെ കുറേ കാലമായി അലട്ടിയിരുന്ന ചോദ്യമാണിത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടതിനേക്കാള്‍ രാഖിയുടെ മാറിടങ്ങള്‍ക്ക് വലിപ്പം കൂടിയിട്ടുണ്ട് എന്നാണ് ഹിന്ദി ചലച്ചിത്രലോകത്തെ ചില നിരീക്ഷണവാദികളുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടനല്‍കിയെങ്കിലും രാഖി ഇത് വരെ മനസ്സുതുറക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ ഈയിടെ രാഖി തന്നെയത് വെളിപ്പെടുത്തി. ഒരു പത്രത്തിന് അനുവദിച്ച് അഭിമുഖത്തിലാണ് രാഖി ആ രഹസ്യം പരസ്യമാക്കിയത്. തന്റെ സൗന്ദര്യവും സെക്‌സ് അപ്പീലും വര്‍ദ്ധിപ്പിക്കാനായി താന്‍ മാറിട വലിപ്പം കൂടുന്ന ശസ്‌ത്രക്രിയ നടത്തിയതായാണ് രാഖിയുടെ വെളിപ്പെടുത്തല്‍.
ഒന്നരവര്‍ഷം മുന്‍പ് ദുബൈയില്‍ വച്ചാണ് ശസ്‌ത്രക്രിയ നടത്തിയതെന്നും ശസ്‌ത്രക്രിയ്‌ക്ക് മുമ്പ് തന്റെ മുന്‍വശം അല്‌പം പരന്നപരുവത്തിലായിരുന്നുവെന്നും രാഖി നിഷ്‌ങ്കളകമായി വ്യക്തമാക്കി. മുമ്പ് 32 ആയിരുന്നു മാറിടത്തിന്റെ വണ്ണമെങ്കില്‍ ഇപ്പോഴത് 36 ആയി വര്‍ദ്ധിച്ചുവെന്നും രാഖി പറഞ്ഞു. .
ഇതിനിടെ ആരാധകരെ ദുഖിപ്പിക്കുന്ന ഒരു വാര്‍ത്തയും രാഖി പുറത്തുവിട്ടു. വരാന്‍ പോകുന്ന ഒരു നൃത്തപരിപാടിയ്ക്ക് വേണ്ടി തന്‍റെ മാറിടം പഴയ അവസ്ഥയിലേയ്ക്ക് രൂപാന്തരപ്പെടുത്താനാണ് രാഖിയുടെ പ്ലാന്‍.
എന്നാല്‍ അത് കൊണ്ട് ആരാധകര്‍ വിഷമിക്കേണ്ടതില്ലെന്നും രാഖി അറിയിച്ചിട്ടുണ്ട്. വെറും ആറു മാസത്തേയ്ക്കാണിത്. അതിന് ശേഷം വീണ്ടും ശസ്ത്രക്രിയ വഴി മാറിടം 36 കൈവരിക്കുമെന്നും രാഖി പറഞ്ഞു.
രാഖിയുടെ ഓരോ വിചിത്രതീരുമാനങ്ങള്‍ കേട്ട് അന്തംവിട്ടിരിക്കാനെ ബോളിവുഡിന് നിവൃത്തിയുളളൂ.


Click it and Unblock the Notifications