For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെലിഞ്ഞപ്പോള്‍ അദ്‌നാനെത്തേടി ഭാര്യയെത്തി

  By Staff
  |

  തടികൂടമ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോവുക, തടികുറയുമ്പോള്‍ ഇതേ ഭാര്യ തിരിച്ചുവരുക. ഈ രണ്ട്‌ ഘട്ടങ്ങളിലുമുള്ള മാനസികാവസ്ഥ അനുഭവിച്ചറിഞ്ഞ ഒരാളുണ്ട്‌. സംഗീത വദഗ്‌ധന്‍ അദ്‌നാന്‍ സാമി.

  തടികൂടിയതിനെത്തുടര്‍ന്ന്‌ കളഞ്ഞിട്ടുപോയ ഭാര്യ സബ ഗലധരി, സാമി കಠിനപ്രയത്‌നത്തിലൂടെ 107 കിലോ കുറച്ചപ്പോള്‍ പൂര്‍വ്വാധികം സ്‌നേഹവുമായി തിരികെയെത്തിരിക്കുകയാണ്‌. ചുരുക്കം പറഞ്ഞാല്‍ സാമിയ്‌ക്കുണ്ടായ നഷ്ടം ഭാര്യയ്‌ക്ക്‌ നേട്ടമായി മാറിയിരിക്കുന്നു.

  ഇപ്പോള്‍ 90 കിലോയില്‍ സാമി കാണാന്‍ സുന്ദരനും കൂടുതല്‍ കുസൃതിക്കാരുനുമാണ്‌. ബഹുമുഖ പ്രതിഭയായ അദ്‌നാന്‍ സാമി കൂടിക്കൂടി വരുന്ന തടിയുടെ കാര്യത്തിലും ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു. ഇനിയെന്തായാലും തടിയുടെ പേരില്‍ സാമി ശ്രദ്ധിയ്‌ക്കപ്പെടാന്‍ ഭാര്യ ഇടവരുത്താന്‍ സാധ്യതയില്ല.

  മൂന്നുവര്‍ഷത്തെ വിരഹത്തിന്‌ ശേഷമാണ്‌ അദ്‌നാന്റെ പുതിയ വീട്ടില്‍ ദമ്പതികളൊന്നിച്ച്‌ താമസം തുടങ്ങിയിരിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ ജീവിതം കടുത്തതും വ്യത്യസ്‌തവുമായിരുന്നു. അക്കാലത്ത്‌ എല്ലാ കാര്യങ്ങളും താറുമാറായിരുന്നു. സബയെ നഷ്ടപ്പെട്ട ദുഖം എന്നെ അത്രയേറെ തളര്‍ത്തിയിരുന്നു- അദ്‌നാന്‍ വേദനയോടെ ഓര്‍ക്കുന്നു.

  എന്നാല്‍ ഇപ്പോള്‍ സബയെ തിരികെ കിട്ടിയപ്പോള്‍ എനിയ്‌ക്കെന്റെ പഴയ ആത്മവിശ്വാസവും തിരികെ ലഭിച്ചിരിക്കുന്നു- അദ്‌നാന്‍ സന്തോഷത്തോടെ പറയുന്നു.

  ആദ്യ ഭാര്യ സെബ ബക്ത്യാറുമായി പിരിഞ്ഞ്‌ ഏകമകന്‍ അസാന്‍ ഖാനുവേണ്ടി നിയമയുദ്ധം നടത്തുന്നതിനിടെയാണ്‌ അദ്‌നാന്‍ വിവാഹിതയും ദുബായ്‌ക്കാരിയുമായി സബയെ കാണുകയും പ്രണയത്തിലാവുകയും ചെയ്‌തത്‌. പിന്നീട്‌ 2001ല്‍ ഇവരെ വിവാഹം ചെയ്യുകയായിരുന്നു.

  എന്നാല്‍ ഒന്നരവര്‍ഷമായപ്പോഴേയ്‌ക്കും അദ്‌നാന്റെ തടി മടുത്ത്‌ സബ വിടപറഞ്ഞു. 150 കിലോയായിരുന്നു ആ സമയത്ത്‌ വിദ്വാന്റെ ഭാരം. പിന്നീട്‌ അദ്‌നാന്‍ മുംബൈയിലേയ്‌ക്ക്‌ തിരിച്ചെത്തി. നിരവധി സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു. എങ്കിലും നഷ്ടപ്രണയത്തില്‍ ദുഖിതനായിരുന്നു സാമി.

  അങ്ങനെയിരിക്കെ ഒരു ദിവസം ഒട്ടും പ്രതീക്ഷിയ്‌ക്കാതെ മെലിഞ്ഞ്‌ സുന്ദരനായ ആദ്‌നാന്റെ പടം സബയ്‌ക്ക്‌ ഇ-മെയില്‍വഴി ലഭിയ്‌ക്കുന്നു. ആശ്ചര്യപ്പെട്ടുപോയ സബ ഒരു വീണ്ടുവിചാരം നടത്തി. രണ്ടുപേരും വീണ്ടും ദുബയില്‍വെച്ച്‌ കണ്ടുമുട്ടി. ആ കൂടിക്കാഴ്‌ചയിലാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. എത്ര അകന്നിരുന്നാലും ഞങ്ങള്‍ക്കിരുവര്‍ക്കും പരസ്‌പരം മറക്കാന്‍ കഴിയില്ലെന്ന്‌- സാമി സാക്ഷ്യപ്പെടുത്തുന്നു.

  ഇതിനിടെ മറ്റൊരു ബോളിവുഡ്‌ ഹീറോയിനുമായി സാമിയ്‌ക്ക്‌ ബന്ധമുണ്ടായിരുന്നുവെന്ന കേട്ടുകേള്‍വിയെക്കുറിച്ചുള്ള ചോദ്യത്തിന്‌ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരിയാണ്‌ എന്റെ ഭാര്യയെന്ന ഉത്തരത്തില്‍ പിന്നെന്തിന്‌ ഞാന്‍ വേറെ പെണ്ണുങ്ങളുടെ പിന്നാലെ പോകണമെന്ന ചോദ്യം ഒളിപ്പിച്ചുകൊണ്ട്‌ അദ്‌നാന്‍ ചിരിക്കുന്നു.

  പിന്നെ അദ്‌നാന്‍ ഒരു രഹസ്യമോഹം കൂടിപ്പറയുന്നു സബ സമ്മതിയ്‌ക്കുകയാണെങ്കില്‍ എന്റെ ആല്‍ബത്തില്‍ ഞാനവളെ നായികയാക്കും....

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X