ബിപാഷ സമ്മതം മൂളി, ഇമ്രാന്‍ ഹഷ്‌മി ഞെട്ടി
വിക്രംഭട്ട് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ത്രില്ലറായ രാസ് രണ്ടാം ഭാഗത്തില്‍ നായികാ സ്ഥാനം ബിപാഷ ബസുവിന് തന്നെ. വിക്രംഭട്ട് തന്നെയാണോ രാസിന്‍റെ രണ്ടാംഭാഗവും സംവിധാനം ചെയ്യുകയെന്ന് ഉറപ്പായിട്ടില്ല
രാസ് 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്‌മിയാണ് ബിപാഷയുടെ നായക സ്ഥാനം കൈയാളുന്നത്. രാസിന്‍റെ ആദ്യഭാഗത്തില്‍ ദിനോമോറിയയായിരുന്നു ബിപാഷയുടെ നായകന്‍
ചിത്രത്തില്‍ അഭിനയിക്കാന്‍ ബിപ് സമ്മതം മൂളി കഴിഞ്ഞു. പൂജാ ഭട്ട് നിര്‍മ്മിച്ച ജിസിമിന് ശേഷം ഭട്ട് കുടുംബത്തിന്‍റെ മറ്റൊരു ചിത്രത്തിലും ബിപ്പ് അഭിനയിച്ചിട്ടില്ലായിരുന്നു.
അവരുടെ മറ്റു ചില ചിത്രങ്ങള്‍ക്ക് ബിപ്പിനെ ക്ഷണിച്ചിരുന്നെങ്കിലും ബിപ് അതെല്ലാം നിരസിക്കുകയാണുണ്ടായത്. രാസ് 2ല്‍ അഭിനയിക്കാന്‍ ഈ ഇരുണ്ട സുന്ദരിയെ പ്രചോദിപ്പിച്ചതെന്താണെന്നാണ് ഇനിയും വെളിപ്പെടാത്ത രഹസ്യമാണ്.
എന്നാല്‍ ബിപ് രാസ് 2ല്‍ അഭിനയിക്കാന്‍ തയ്യാറായെന്ന് അറിയുന്പോള്‍ ഞെട്ടിയത് ഇമ്രാനാവും. കാരണം ഇമ്രാന് തന്നേക്കാള്‍ ഉയരം കുറവാണെന്ന് പറഞ്ഞ് ബിപ് മുമ്പൊരിക്കല്‍ ഈ ഫ്രഞ്ച് കിസ് പ്രിയനൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ വാര്‍ത്തകള്‍ ബിപ് നിഷേധിച്ചു.
രാസ് 2ല്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുക മാത്രമല്ല, ഇമ്രാന്‍ ഹഷ്‌മിമിന്റെ ജോടിയാവാന്‍ ഏറെ താല്‍പ്പര്യമുണ്ടെന്നുമാണ് ബിപ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇമ്രാനൊപ്പം അഭിനയിക്കാന്‍ സന്തോഷമേയുള്ളൂവെന്നാണ് ഇപ്പോള്‍ ബിപാഷയുടെ പക്ഷം. അപ്പോള്‍ ഇമ്രാന്‍ ഞെട്ടിയില്ലെങ്കിലല്ലേ അത്ഭുതമുളളൂ.
രാസില്‍ ദിനോമോറിയ അവതരിപ്പിച്ച ആദിത്യധന്‍രാജ് എന്ന കഥാപാത്രത്തിന്‍റെ ഭാര്യയായ സഞ്ജനയായാണ് ബിപാഷ അഭിനയിച്ചത്. ആദിത്യയുടെയും സഞ്ജനയുടെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍, പിന്നീട് ഇവരുടെ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.
ഇരുവരും വിവാഹമോചനത്തിന്‍റെ അവസ്ഥയില്‍ വരെ എത്തുന്നു. ഇതിനെത്തുടര്‍ന്ന്, ഇവര്‍ പരസ്പരം ആദ്യം കണ്ടുമുട്ടിയ സ്ഥലത്തേക്ക് ഒരു വിനോദയാത്ര പുറപ്പെടുന്നു.
ആദിത്യയും സഞ്ജനയും സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്തതാണ് പിന്നീട് സംഭവിക്കുന്നത്. താമസിക്കുന്ന വീട്ടിലെ ചില അദൃശ്യശക്തികള്‍ ഇരുവരുടെയും ജീവിതത്തിന്‍റെ ഗതി നിര്‍ണയിക്കുകയാണ്.
ഹിറ്റ് ചാര്‍ട്ടുകളില്‍ സ്ഥാനം പിടിച്ച ചിത്രമാണ് രാസ്. ബിപാഷയെ ബോളിവുഡില്‍ ശ്രദ്ധേയയാക്കിയതും ഈ ചിത്രം തന്നെയാണ്.


Click it and Unblock the Notifications