ചുടുചൂടന്‍ ഐറ്റം നന്പറുമായി തനീഷയും ഒരുങ്ങുന്നു
ബോളീവുഡില്‍ തന്‍റെതായ സ്ഥാനം പടുത്തുയര്‍ത്തി കാജോള്‍ ഇപ്പോഴും വിരാജിക്കുന്പോഴും ഇളയ സഹോദരിയായ തനീഷയെ ശനിദേവന്‍ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്.
ബോളീവുഡിന്‍റെ ഉയരങ്ങളിലെയ്ക്ക് കുതിക്കാനാവാതെ പകച്ചിരിക്കുകയാണ് തനു. ചേച്ചി വിവാഹിതയും അമ്മയുമൊക്കെയായി കഴിഞ്ഞിട്ടും ഫനയിലൂടെ ബോളിവുഡിലേയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. എന്നിട്ടും തനിക്ക് മാത്രം കാര്യമായ തരംഗങ്ങള്‍ സൃഷ്ടിക്കാനാവുന്നില്ലല്ലോ എന്ന ദുഖത്തിലാണ് തനു.
എന്നുവെച്ചു തോറ്റുപിന്‍മാറാനൊന്നും തനുവിന് ഉദ്ദേശമില്ല. രണ്ടും കല്‍പ്പിച്ച് തന്നെയാണ് തനുവിന്‍റെ ഇപ്പോഴത്തെ പുറപ്പാട്. എന്തുവിധേനയും ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ തന്നെയാണ് തനുവിന്‍റെ തീരുമാനം.
കുമാര്‍ മങ്കാദിന്‍റെ പുതിയ കോമഡി ചിത്രമായ വണ്‍ ടൂ ത്രീയില്‍ ഉപന്‍ പട്ടേലിനൊപ്പം ആടിതിമിര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തനു. തനുവിനെ സാധാരണ രീതിയിലൊന്നും അവതരിപ്പിച്ചാല്‍ പോരെന്നാണ് മങ്കാദിനൊപ്പം സംവിധായകന്‍ അശ്വിന്‍ ധീറും പറയുന്നത്.
ഐറ്റം നന്പറുമായാണ് തനു ഇത്തവണ വെളളിത്തിരയില്‍ എത്തുന്നത്. ഇതിനായി മുംബൈയില്‍ ഒരു സെറ്റ് ഉയര്‍ന്ന് കഴിഞ്ഞു. ചെലവോ? ഒരു കോടി രൂപയാണ് ഈയൊരു നൃത്തത്തിനായി നീക്കിവച്ചിരിക്കുന്നത്. അത് മുതലാവുമോ എന്നാണ് സിനിമാവൃത്തങ്ങള്‍ക്കിടയിലെ ചര്‍ച്ച.
തനുവിനും ഉപനും പുറമേ പരേഷ് റാവല്‍, സുനീല്‍ ഷെട്ടി, തുഷാര്‍ കപ്പൂര്‍, ഇഷാ ഡിയോള്‍, സമീറ റെഡ്ഡി തുടങ്ങിയവരും അണിനിരക്കുന്നു.


Click it and Unblock the Notifications











