ഷമിതയ്‌ക്ക്‌ അജയിന്റെ വക ഷോക്ക്‌ ട്രീറ്റമെന്റ്‌!

By Staff

അജയ്‌ ദേവ്ഗണ്‍ പരിസരത്തെങ്ങാനുമുണ്ടെങ്കില്‍ സഹപ്രവര്‍ത്തകരൊക്കെ നോക്കിയും കണ്ടുമൊക്കെയെ നടക്കൂ. കാരണം എപ്പോഴാണ്‌, ആരാണ്‌ കക്ഷിയുടെ കുസൃതിയ്ക്ക് ഇരയാക്കുന്നതെന്ന്‌ ദൈവം തമ്പുരാനു പോലും അറിയില്ല.

എന്തായാലും അജയിന്‍റെ ഒടുവിലത്തെ ഇര ഷമിത ഷെട്ടിയാണ്. ഷമിതയ്ക്ക് അജയ് നല്‍കിയ സമ്മാനം അടുത്തകാലത്തൊന്നും ഷമി മറക്കാന്‍ ഇടയില്ല.

ഏഴു മുന്‍ നിര താരങ്ങളെ അണിനിരത്തി അനുഭവ് സിന്‍ഹ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമായ കാഷിന്‍റെ ചിത്രീകരണ വേളയിലാണ്‌ അജയ് കുസൃതി ഒപ്പിച്ചത്. ഷമിത ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനവുമായാണ്‌ അജയ്‌ ഒരു ദിവസം സൈറ്റിലെത്തിയത്‌.

പുതിയൊരു തരം ഐപോഡായിരുന്നു അത്. ഷോപ്പിങ്‌ കഴിഞ്ഞ വരുന്ന വഴിയെ അജയിന്റെ കൈയില്‍ ഐപോഡ്‌ കണ്ട്‌ ഷമിത കൗതുകം കൂറി. കാഷിലെ ഒരു ഗാനം കേള്‍ക്കണമോയെന്ന് അജയും സയ്യിദ് ഖാനും ചേര്‍ന്ന്‌ ഷമിതയോട്‌ ചോദിച്ചതേയുളളൂ.

കേട്ട പാതി കേള്‍ക്കേണ്ട പാതി ഷമിയത് ചാടികേറി കൈക്കലാക്കി. എന്നാല്‍ ഐപോഡ്‌ ഓണാക്കിയതും ഷമിത ഞെട്ടിത്തെറിച്ചു പോയി.

ഇലക്ട്രിക്‌ ഷോക്ക്‌ സമ്മാനിക്കുന്ന ഒരു കളിപ്പാട്ടമായിരുന്നു അതെന്ന്‌ അപ്പോഴാണ്‌ ശില്‍പ്പയുടെ കൊച്ചനുജത്തിയ്‌ക്ക്‌ മനസ്സിലായത്‌. ഷോക്കടിയുടെ ആഘാതത്തില്‍ ഞെട്ടിത്തരിച്ച അലറിവിളിച്ച ഷമിതയെയും അത് കണ്ട് ആര്‍ത്തുചിരിച്ച അജയിനെയും നോക്കിപകച്ചിരിക്കാനെ കഥയറിയാത്ത സഹപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുളളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X