കങ്കണയെ വിട്ട മായ് രാജ് നേഹയ്‌ക്ക് പിറകേ!
ഡോണ്‍ എന്ന ചെല്ലപേരില്‍ അറിയപ്പെടുന്ന മായ് രാജ് ഷെയ്ക്ക് ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് ബോളിവുഡ് സുന്ദരി നേഹാ ദൂപിയെയാണ്. ബോളിവുഡിലെ സുന്ദരികളെ ഫോണ്‍വിളിച്ച അവരുടെ ഉറക്കംകെടുത്തുന്ന മായ് രാജിന്‍റെ പുതിയ ഇരയാണ് നേഹ.
മനായത(സഞ്‌ജയ് ദത്തിന്റെ പുതിയ കാമുകി)യുടെ ഭര്‍ത്താവെന്നാണ് മായ് രാജ് സ്വയം പരിചയപ്പെടുത്തുന്നത്.തന്‍റെ ഭാര്യയെ സഞ്ജയ് തട്ടിയെടുത്തതിനാലോ ഏന്തോ ഡോണിപ്പോള്‍ നേരംപ്പോക്കുന്നത് ബോളിവുഡ് നടികളെ ഫോണ്‍ ചെയ്താണ്. അതും വെറും വിളിയൊന്നുമല്ല. അശ്ലീലം, ഭീഷണി എന്നു വേണ്ട എല്ലാ മസാലകളും കലര്‍ന്ന വിളിയാണ് മായ് പുറപ്പെടുവിക്കുന്നത്.
ഡോളി ബിന്ദ്രാ, കരീനാ കപ്പൂര്‍, രാഖി സാവന്ത്, നഗ്മ, ദിവ്യ ദ്വിവേദി എന്നിങ്ങനെ നീണ്ടുകിടക്കുന്ന ഡോണിന്‍റെ ഇരകളുടെ പട്ടികയിലെ അവസാന കണ്ണി കങ്കണയായിരുന്നു. ഒരാഴ്‌ച മുമ്പാണ് കങ്കണയുടെ സെക്രട്ടറിയായ സാവന്തിനെ വിളിച്ച മായ് രാജ് ഭീഷണിപ്പെടുത്തിയത്.
കകങ്കണയെ ഒരു രാത്രി ഒപ്പം കഴിയാന്‍ വിടണമെന്നും വിട്ടില്ലെങ്കില്‍ സാവന്തിന്‍റെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. കങ്കണയെ പറഞ്ഞയച്ചാല്‍ അഞ്ച് ലക്ഷം രൂപയുടെ സമ്മാനതുകയും സാവന്തിന് മായ് രാജ് വാഗ്‌ദാനം ചെയ്‌തു.
എന്നാല്‍ കഴിഞ്ഞ ഒരു മാസമായി താന്‍ മായ് രാജിന്‍റെ ശല്യം സഹിക്കാന്‍ തുടങ്ങിയിട്ടെന്നാണ് നേഹയുടെ വെളിപ്പടുത്തല്‍.
നമ്പര്‍ അറിയാത്തതില്‍ രണ്ടുമൂന്ന് തവണ ഡോണിന്റെ കോള്‍ അറ്റന്‍ഡ് ചെയ്തതായും നേഹ അറിയിച്ചു. ഫോണ്‍ വിളിയ്ക്ക് പുറമേ അശ്ലീലം നിറഞ്ഞ എസ്എംഎസ്സുകളും തുരുതുരാ വരുന്നതായും നേഹ പറഞ്ഞു. മറ്റാരെയും കാണിക്കാന്‍ പറ്റാത്തത്ര അശ്ലീലമാണ് ഇവയിലെല്ലാമെന്നും നേഹ വ്യക്തമാക്കി.
കങ്കണയുടെ പാത പിന്തുടര്‍ന്ന് പോലീസില്‍ കേസ് ഫയല്‍ ചെയ്യാനിരിക്കുകയാണ് ഇപ്പോള്‍ നേഹ. മൊബൈല്‍ നമ്പര്‍ മാറ്റാനും സുന്ദരിയ്‌ക്ക് ഉദ്ദേശ്യമുണ്ട്.
കുറച്ചുനാള്‍ക്കകം വിളിക്കളും മെസേജുകളും നിലയ്‌ക്കുമെന്ന് ചിന്തയിലാണ് താനീ വിവരം ആരോടും പറയാതിരുന്നതെന്നും നേഹ വ്യക്തമാക്കി. എന്നാല്‍ അതിനൊരു കുറവും വരാത്തതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിക്കാന്‍ നേഹ തീരുമാനിച്ചത്.


Click it and Unblock the Notifications