സര്‍ക്കാര്‍ ഐശ്വര്യയെയും അഭിഷേകിനെയും വേര്‍പിരിക്കുന്നു
ഭാര്യാഭര്‍ത്താക്കന്മാരായ ഐശ്വര്യയെയും അഭിഷേക് ഭച്ചനെയും വേര്‍പിരിക്കാനാണത്രേ ബോളിവുഡിലെ മുന്‍നിര സംവിധാകയകന്‍. രാംഗോപാല്‍ വര്‍മ്മയുടെ പരിപാടി.
അഭിഷേകും ഐശ്വര്യയും ഒരുമിച്ചഭിനയിച്ചാല്‍ അത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും വേഷത്തില്‍ത്തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ - വര്‍മ്മ ചോദിയ്ക്കുന്നു.
വര്‍മയുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിഷേകും ഐശ്വര്യയും അഭിനയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ ഐശ്വര്യയും അഭിഷേകും ഭാര്യാഭര്‍തൃവേഷത്തിലാണോ അഭിനയിക്കുകയെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ബോളിവുഡ്.
ഐശ്വര്യ, അഭിഷേകിന്റെ ഭാര്യയുടെ വേഷത്തിലാണ് അഭിനയിക്കുകയെന്ന് ബോളിവുഡിലെ ചില മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ രാംഗോപാല്‍വര്‍മ ഇത് നിഷേധിക്കുന്നു.
സര്‍ക്കാരിന്റെ രണ്ടാംഭാഗത്തില്‍ ഐശ്വര്യക്കും അഭിഷേകിനും വേഷമുണ്ട്. എന്നാല്‍ അവര്‍ ഭാര്യയും ഭര്‍ത്താവുമായല്ല ഇതില്‍ വേഷമിടുന്നത്- വര്‍മ പറഞ്ഞു.
രുക്സര്‍ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. വളരെ നെഗറ്റീവായ കഥാപാത്രമാണിത്. ഐശ്വര്യക്ക് ഈ സിനിമയില്‍ കാര്യമായ മേയ്ക്കപ്പൊന്നുമില്ല.
ചിത്രത്തില്‍ അഭിഷേകിന്റെ നായിക തനിഷയായിരിക്കുമെന്നാണ് കരുതുന്നത്. അമിതാഭ്ബച്ചനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ അമിതാഭും അഭിഷേകും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications