ശില്‍പ്പയുടെ ഒടുക്കത്തെ ശരീരവടിവിന് പിന്നില്‍!
ബോളിവുഡില്‍ അസൂയാവഹമായ ശരീരവടിവുളള തരുണിമണികളില്‍ ഒരാള്‍ ശില്‍പ്പാഷെട്ടിയാണെന്ന് കണ്ണുകടിക്കാര്‍ വരെ സമ്മതിക്കും. അതിനു പിന്നിലെ രഹസ്യം മറ്റൊന്നുമല്ല.
ശരീരവടിവ് രൂപപ്പെടുത്താനും നിലനിര്‍ത്താനുമായി ആണ്‍-പെണ്‍ ഭേദ്യമന്യേ എല്ലാ സൗന്ദര്യകുതുകികളും ആശ്രയിക്കുന്ന ജിം തന്നെ. ജിമ്മില്‍ പയറ്റി തെളിഞ്ഞതാണ് തന്റെ ശരീരവടിവിന്റെ രഹസ്യമെന്ന് ശില്‍പ്പ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ദേഹസൗന്ദര്യം നിലനിര്‍ത്തുന്നതില്‍ സദാജാഗരൂകയായ ശില്‍പ്പ അതിനായി അന്ധേരിയിലെ വീട്ടില്‍ എല്ലാ ആധുനികസൗകര്യങ്ങളുമുളള ഒരു ജിംനേഷ്യം തന്നെ പടുത്തുയര്‍ത്തിയിട്ടുണ്ട്. ശില്‍പ്പയ്‌ക്ക് പുറമേ കൊച്ചനുജത്തി ഷമിതയും ഇവിടെ മണിക്കൂറുകള്‍ ചെലവഴിച്ച വ്യായാമത്തില്‍ മുഴുക്കുന്നു.
ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത ഏറ്റവും മുന്തിയ ഉപകരണങ്ങളും യന്ത്രോപാധികളും അടങ്ങിയതാണ് ജിം. ഇതിനൊക്കെ പുറമേ ഇരു സഹോദരിമാരും പരിശീലനത്തിനായി ഒരു സഹായിയെയും നിയമിച്ചിട്ടുണ്ട്-ഷെറിന്‍ പൂജാരി.
സര്‍ക്യൂട്ട് ട്രെയിനിങ്, സ്‌പീഡ് ട്രെയിനിങ്, ഹൈ/ ലോ ഇന്‍റ്റന്‍സിറ്റി ട്രെയിനിങ് എന്നിങ്ങനെ വിവിധതര വ്യായാമ മുറകളും ഷെറിന്‍ ഷെട്ടി സുന്ദരിമാരെ പഠിപ്പിക്കുന്നു. വ്യായാമത്തിന് പുറമേ ഷെട്ടിമാര്‍ക്കായി ഭക്ഷണചിട്ടകളും ഷെറിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശരീരവടിവ് പ്രകൃതിദത്തമായി തന്നെ ലഭിച്ച കൂട്ടത്തിലാണ് ശില്‍പ്പയെന്നും അതിനാല്‍ ശില്‍പ്പയ്ക്ക് പ്രത്യേക ഭക്ഷണക്രമീകരണങ്ങളുടെ ആവശ്യമില്ലെന്നുമാണ് ഷെറിന്‍റെ അഭിപ്രായം. എന്നാലും കൂടുതല്‍ മാംസ്യവും അന്നജം കുറഞ്ഞതുമായ ഭക്ഷണമാണ് ശില്‍പ്പയ്ക്ക് ഷെറിന്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.


Click it and Unblock the Notifications