ബിപാഷയുടെ മാറിടവും ’ഒറിജിനല’ല്ല!

By Super

ഐറ്റം നമ്പര്‍ സ്പെഷ്യലിസ്റ്റ് രാഖി സാവന്തിന്റെ മാത്രമല്ല, ബോളിവുഡിലെ ഒന്നാ നിര നടിയായ ബിപാഷ ബസുവിന്റെയും മാറിടത്തിന്റെ വലിപ്പം "ഒറിജിനല"ല്ല. ശസ്ത്രക്രിയയിലൂടെ തന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടിയതാണെന്ന് രാഖി സാവന്ത് തന്നെയാണ് ഈയിടെ വെളിപ്പെടുത്തിയതെങ്കില്‍ ബിപാഷ ബസുവിന്റെ കനത്ത മാറിടത്തിനു പിന്നിലെ രഹസ്യം പുറത്തുവന്നിരിക്കുന്നത് ശസ്ത്രക്രിയ നടത്തിയ ഡോക്ടറിലൂടെയാണ്.

ഇപ്പോള്‍ ഈ രഹസ്യം പുറത്തുവരാന്‍ ഒരു കാരണമുണ്ട്- ശസ്ത്രക്രിയ നടത്തിയതിന്റെ പ്രതിഫലത്തുകയായ രണ്ടര ലക്ഷം രൂപ ഇതുവരെ ബിപാഷ ഡോക്ടര്‍ക്ക് നല്‍കിയിട്ടില്ലത്രെ. രാഖി സാവന്തിന്റെ മാറിടത്തിന് വലിപ്പം കൂട്ടിയ ഡോക്ടര്‍ തന്നെയാണ് ബിപാഷയ്ക്കും ശസ്ത്രക്രിയ നടത്തിയത്.

മുംബൈയിലെ പ്രശസ്തനായ കോസ്മറ്റിക് സര്‍ജനായ ഡോ. അശോക് ഗുപ്തയാണ് അഞ്ച് വര്‍ഷം മുമ്പ് ബിപാഷയ്ക്ക് ശസ്ത്രക്രിയ ചെയ്തത്. 2002 ആഗസ്ത് 17നായിരുന്നു അത്. ശസ്ത്രക്രിയയുടെ പ്രതിഫലമായി രണ്ടര ലക്ഷം രൂപ നല്‍കാന്‍ ആശുപത്രിയിലെ ജീവനക്കാര്‍ പല വട്ടം ബിപാഷയെ വിളിച്ചെങ്കിലും കോടികള്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി ഇതുവരെ അത് നല്‍കിയിട്ടില്ലത്രെ. ആറ് മാസം മുമ്പ് ഡോ.ഗുപ്ത തന്നെ ബിപാഷയെ വിളിച്ചെങ്കിലും ബിപാഷയില്‍ നിന്നും മറുപടിയുണ്ടായില്ല. അതിനു ശേഷം ബിപാഷയുടെ കാമുകന്‍ ജോണ്‍ എബ്രഹാമിനെ വിളിച്ചുനോക്കിയിട്ടും പ്രയോജനമുണ്ടായില്ല.

ബിപാഷയുടെ കരിയറിലെ ബ്രേക്കായി മാറിയ ജിസം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പാണ് നടി ഡോക്ടറെ കാണാനെത്തിയത്. സൂസന്‍ നൂദാ എന്ന തെറ്റായ പേരാണ് ബിപാഷ ക്ലിനിക്കില്‍ നല്‍കിയത്. ഡോക്ടറെ കാണാനെത്തുമ്പോള്‍ ബിപാഷയോടൊപ്പം ഒരു കൂട്ടുകാരിയുമുണ്ടായിരുന്നു.

ഡോ.ഗുപ്തയുടെ ശസ്ത്രക്രിയ നടത്താനെത്തുമ്പോള്‍ ബിപാഷയുടെ മാറിടത്തിന് ഇന്നത്തെ വലിപ്പം ഇല്ലെന്നു മാത്രമല്ല നടിക്ക് ശരീരഭംഗിയില്ലായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ക്ലിനിക്കില്‍ ബിപാഷ രണ്ടു ദിവസമാണ് കഴിഞ്ഞത്. ശസ്ത്രക്രിയക്കു ശേഷം ബിപാഷയുടെ മാറിടത്തിന് മൂന്നിഞ്ച് വലിപ്പം കൂടി. അതിനു ശേഷമാണ് നടി ജിസത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.

താന്‍ പണം ഉടനെ നല്‍കുമെന്ന് ആശുപത്രി വിടുന്നതിന് മുമ്പ് ബിപാഷ ഉറപ്പുനല്‍കിയെങ്കിലും നാല് വര്‍ഷമായിട്ടും പണം കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. മാറിട വലിപ്പം കൂട്ടുന്നതിനുള്ള ശസ്ത്രക്രിയക്കു മുമ്പ് ചെവികളുടെ ഭംഗി കൂട്ടുന്നതിനും ബിപാഷ ഈ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയമായിരുന്നു. ബിപാഷയുടെ അന്നത്തെ കാമുകന്‍ മിലിന്ദ് സോമന്‍ ആ സമയത്ത് നടിയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നത്രെ.

More from Filmibeat

Read more about: bipasha babu actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X