ബിപ്-അമൃതമാരുടെ ഉറക്കംകെടുത്തുന്നതാര്?
പ്രണയമൊക്കെ നല്ലതു തന്നെ. പക്ഷേ ഒരു കാമുകനോ കാമുകിയോ ഉണ്ടെങ്കില്‍ അവരെ കൊണ്ടുനടക്കാനുളള പെടാപാട് അറിയാത്ത കാമുകികാമുകന്‍മാര്‍ ഉണ്ടായിരിക്കില്ല.
മറ്റാരെങ്കിലും കൊത്തി കൊണ്ടു പോവുമോ, അതോ കിളി സ്വന്തം കൂട് വിട്ട് പുതിയ കൂട്ടില്‍ ചേക്കേറുമോ എന്നൊക്കെ പ്രവചാതീതമാണ്. സാധാരണക്കാരുടെ കാര്യം തന്നെയിങ്ങനെയിരിക്കെ എങ്ങോട്ട് തിരിഞ്ഞാലും ഹോട്ടികളും സെക്‌സികളുമുളള ബോളിവുഡിന്റെ കാര്യം പറയാനുണ്ടോ?
കാത്തുവച്ചൊരു കസ്തൂരി മാന്പഴം ആര്, എപ്പോ കൊത്തികൊണ്ട് പോവും എന്നറിയാതെ പകച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരികളായ ബിപാഷാ ബസുവും അമൃതാ അറോറയും. ബിപാഷയുടെ കാമുകനായ ജോണ്‍ ഏബ്രഹാമും അമൃതയുടെ കാമുകനായ ഉസ്മാന്‍ അഫ്സലുമാണ് ഉസ്മാന്‍റെ ഇരുസുന്ദരികളുടെയും ഉറക്കംകെടുത്തുന്നത്.
ജോണ്‍ മുപ്പതുകളിലാണെങ്കില്‍ ഉസ്‌മാന്‍ ഇരുപതുകളുടെ മധ്യത്തിലാണ്. എന്നാല്‍ ഇരുവരുടെയും പ്രശ്‌നം ഒന്നു തന്നെ. സുന്ദരമായ മുഖങ്ങള്‍ കാണുമ്പോള്‍ അവരറിയാതെ അതില്‍ മയങ്ങിവീഴും.


Click it and Unblock the Notifications