ഉസ്മാന് ആശ്ലേഷിക്കണം, അമൃതയെ അല്ലെന്ന് മാത്രം
കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രിക്കറ്റ് താരമായ ഉസ്‌മാന്‍ അഫ്‌സലുമായുളള അമൃതയുടെ പ്രണയഗാഥ തുടങ്ങിയിട്ട്. ഇത് ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും പരസ്യമായ രഹസ്യവുമാണ്.
അമൃതയ്‌ക്ക് തന്നോടുളള അന്ധമായ പ്രണയം അറിയാവുന്ന ഉസ്‌മാന്‍ അത് തിരിച്ചു പ്രകടിപ്പിക്കാന്‍ പരമാവധി പരിശ്രമിക്കാറുമുണ്ട്. എന്നാലും ഈയിടെയായി ഇരുവരുടെയും ബന്ധത്തില്‍ ചില പൊട്ടലും ചീറ്റലുമൊക്കെ പ്രകടമായി തുടങ്ങിയിട്ട്.
അവരുടെ പ്രണയത്തിന്‍റെ ആദ്യ വാര്‍ഷികദിനം ഉസ്‌മാന്‍ മറന്നുപോയതാണ് അതിലൊന്ന്. എന്നാലും അത് ക്ഷമിച്ചുകളയാന്‍ അമൃത തയ്യാറായി. അല്ലെങ്കിലും ഈ വക കാര്യങ്ങളൊക്കെ ഓര്‍ത്തുവയ്‌ക്കാന്‍ മിടുക്കികള്‍ പെണ്ണുങ്ങളാണെന്ന് പറഞ്ഞ് സമാധാനിച്ചു അമൃത.
എന്നാല്‍ കുറച്ചു മാസം മുമ്പ് ഇരുവരും പങ്കുകൊണ്ട് ഒരു സല്‍ക്കാരചടങ്ങിലാണ് കാര്യങ്ങള്‍ വഷളായത്. ചടങ്ങില്‍ കുറച്ചധികം മദ്യപിച്ച് പൂസായ ഉസ്‌മാന്‍ അമൃതയെ ഞെട്ടിച്ചു കളഞ്ഞു. അതിനുപുറമേ ചടങ്ങിലെത്തിയ സുന്ദരികളുടെ മേലായി ഉസ്‌മാന്റെ കണ്ണ്.
സൗന്ദര്യധാമങ്ങളുടെയൊക്കെ പിറകേ കൂടിയ കാമുകന്‍ അവരോടെല്ലാം ആശ്ലേഷിച്ചോട്ടെയെന്ന് പരസ്യമായി ചോദിക്കുന്നത് കണ്ട് നില്‍ക്കാന്‍ എന്തു കാമുകിയ്ക്ക് കഴിയും. ആദ്യം ഇത് തമാശയാണെന്ന് കരുതി ചിരിച്ചുതളളാന്‍ അമൃത ശ്രമിച്ചു. പിന്നീട് കാമുകനെ പിന്‍മാറ്റാനായി ശ്രമം. രണ്ടും ഫലം കാണാതെ വന്നപ്പോള്‍ അമൃത നേരെ വാതില്‍ കടന്ന് പുറത്തേയ്‌ക്ക് കുതിക്കുന്ന കാഴ്‌ചയാണ് പിന്നീട് സദസ്യര്‍ കാണുന്നത്.


Click it and Unblock the Notifications