ജോണ്‍ മോഡലിന് പുറകേ, ബിപ് ജോണിനു പുറകേ
ബിപാഷയുടെ കാര്യം ഇതിലും പരിതാപകരമാണ്. ഇഷാ ഡിയോള്‍, താരാ ശര്‍മ്മ, വിദ്യാബാലന്‍, ശീതള്‍ മോനോന്‍ എന്നിങ്ങനെ നീണ്ടുകിടക്കുന്ന നിര തന്നെ ഇതിനകം ജോണിന്റെ പേരിനോട് ചേര്‍ത്ത് വച്ചുളള കഥകള്‍ പ്രചരിച്ചു കഴിഞ്ഞു.
എന്നാല്‍ ഈയിടെ ഒരു റാംപ് ഷോയില്‍ കണ്ട് ഒരു സുന്ദരമുഖം ജോണിന്റെ ഉറക്കെകെടുത്തിയതാണ് ബിപാഷയുടെ സ്വസ്ഥത കെടുത്തുന്നത്. മോഡലിന് ജോണിന്റെ മസില്‍ ബോഡിയും സെക്‌സി ലുക്കുമൊന്നും പിടിച്ചില്ലെങ്കിലും ജോണ്‍ സുന്ദരിയെ വിടാതെ പിന്തുടരുന്ന ലക്ഷണമാണ്.
സ്വന്തം കാമുകനുമായി സ്വസ്ഥ ജീവിതം നയിക്കുന്ന തിരക്കിലായിരുന്നു മോഡല്‍. എന്നാല്‍ വിടാന്‍ ജോണിനും ഭാവമില്ലായിരുന്നു. തന്റെ സെല്‍നന്പര്‍ സുന്ദരിയെ ഏല്‍പ്പിച്ച് മറക്കാതെ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോണ്‍ റാംപ് ഷോയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ ആ സംഭവമെ മറന്ന് മോഡല്‍ ഈയിടെ വേറൊരു റാംപില്‍ വച്ച് വീണ്ടും ജോണിനെ കാണാനിടയായി.
ജോണ്‍ അഭിനയിച്ച ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ഷോ ആയിരുന്നു അത്. ജോണിനെ കണ്ട മോഡല്‍ വേഗം മറ്റു വനിതകളുടെയിടയില്‍ ചെന്നിരിപ്പായി. എന്നാല്‍ ജോണും വിടില്ല.
സ്‌ത്രീകള്‍ ഇരിക്കുന്നയിടത്ത് എത്തിയ കക്ഷി സുന്ദരിയോട് തന്നെ എന്തു കൊണ്ട് വിളിച്ചില്ല എന്നു ചോദിച്ചത്രേ. ചൂളിപോയ സുന്ദരി താന്‍ തിരക്കുകാരണം മറന്നു പോയതാണെന്ന് പറഞ്ഞ് തടിതപ്പി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പുരോഗമിക്കുമ്പോള്‍ ബിപ്പ് എങ്ങനെ സമാധാനത്തോടെയിരിക്കും.


Click it and Unblock the Notifications