എനിയ്‌ക്ക് മല്ലികാ ഷെരാവത്തിനെ ഇഷ്ടമാണ്
ആരുടെയും പ്രത്യേക സഹായങ്ങളില്ലാതെയാണ് പടിപടിയായി മല്ലികാ ഷെരാവത് ബോളിവുഡിന്റെ മുഴുവന്‍ ഗ്ലാമര്‍ സങ്കല്‌പമായി മാറിയത്.
ഇപ്പോള്‍ തന്റെ വന്‍ ആരാധക വൃന്ദത്തിലേയ്‌ക്ക് ഒരു പ്രമുഖ വ്യക്തിയെക്കൂടി മല്ലികയ്‌ക്ക് ലഭിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല മുന്‍ മിസ് യൂണിവേഴ്‌സും താരവുമായ സുസ്‌മിത സെന്‍ തന്നെ. ഗ്ലാമറിനുമപ്പുറമുള്ള മല്ലികയിലെ വ്യക്തിത്വത്തെയും അദ്ധ്വാനത്തെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് സുന്ദരി.
എനിയ്‌ക്ക് മല്ലികയെ ഇഷ്ടമാണ് അവരുടെ ആവേശവും ഒപ്പം സൗന്ദര്യവും ആകര്‍ഷകമാണ്, സ്ഥിരോത്സാഹമാണ് മല്ലികയെ പ്രശസ്‌തിയിലേയ്‌ക്കെത്തിച്ചത്. ഞാനിതുവരെ മല്ലികയെ നേരിട്ടുകണ്ടിട്ടില്ല. പക്ഷേ അവരെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്- സുസ്‌മിത പറയുന്നു.
ബോളിവുഡില്‍ മല്ലിക സ്വന്തം അധ്വാനം ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും നല്ലൊരു പ്രതിഛായ ഉണ്ടാക്കിയെടുത്തത്. അതിന് ഒരു കുറുക്കുവഴിയും അവര്‍ സ്വീകരിച്ചിട്ടില്ല. ഇത് എല്ലാവര്‍ക്കും സാധിയ്‌ക്കുന്നതല്ല. എനിയ്‌ക്കറിയില്ല മല്ലികയുടെ ചിന്ത എന്താണെന്ന്, പക്ഷേ അവര്‍ കൈവരിച്ച ഈ നേട്ടങ്ങളെ തള്ളിക്കളയാന്‍ കഴിയില്ല- സുസ്‌മിത വാചാലയാകുന്നു.
മല്ലികയെ പ്രശംസിയ്‌ക്കുന്നതിനൊപ്പം വളര്‍ച്ചയില്‍ തന്റെ കാഴ്‌ചപ്പാടുകളെക്കുറിച്ചും സുന്ദരി വ്യക്തമാക്കിയിട്ടുണ്ട്. അഭിനയ ജീവിതത്തിനിടെ ഒരുപക്ഷേ തനിയ്‌ക്ക് ഒട്ടേറെ തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം. അതായിരിക്കും പിന്നീടുള്ള കാലങ്ങളില്‍ എന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിരിക്കുക.
ക്യാമറ പ്രവര്‍ത്തിയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ ഞാന്‍ ഒരു അഭിനേത്രിയാവാറുള്ളു. അല്ലാത്തപ്പോള്‍ ഞാന്‍ എന്താണോ അതിനെ പൂര്‍ണ്ണമനസ്സോടെ അംഗീകരിയ്‌ക്കാന്‍ ഞാന്‍ തയ്യാറുമാണ്. ഇല്ലാത്ത പ്രതിഛായ സൃഷ്ടിച്ച് ജനങ്ങളെ ആകര്‍ഷിയ്‌ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. തീര്‍ത്തും വൈരുദ്ധ്യങ്ങളുള്ള ഒരു വ്യക്തിത്വമാണ് എന്റേത്- സുസ്‌മിത സമ്മതിയ്‌ക്കുന്നു.


Click it and Unblock the Notifications