ചുംബനവിവാദം ബിപാഷയ്ക്കു പിന്നാലെ

By Staff

ഇനി ബിപാഷയുടെ സമയമാണ്‌. ഹോളിവുഡ്‌ താരം റിച്ചാര്‍ഡ്‌ ഗെരേയുമായുളള ചുംബനവിവാദത്തെ തുടര്‍ന്ന ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ശില്‍പ്പയെ കടത്തിവെട്ടുമോ ബിപ്‌ എന്നേ അറിയേണ്ടതുളളൂ.

ബിപ്പിന്‌ ലഭിച്ച ചുംബനത്തിന്റെ ഉടമ പോര്‍ച്ചുഗലിന്റെ പ്രിയ ഫുട്‌ബോള്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയാണ്‌. കഴിഞ്ഞ ശനിയാഴ്‌ച നടന്ന പുതിയ സപ്‌താത്ഭുത പ്രഖ്യാപന ചടങ്ങിലാണ് ബിപ്പിന്‌ റൊണാള്‍ഡോയുടെ സ്മമമമമമൂച്ച് കിട്ടിയത്‌. ഇതിന് പുറമേ ചടങ്ങിനു ശേഷം നടന്ന് വിഐപി പാര്‍ട്ടിയ്ക്കിടെയും ബിപ്പിന് റൊണാള്‍ഡോയുടെ സ്നേഹപ്രകടനം ലഭിച്ചുവെന്നും സംസാരമുണ്ട്.

സപ്‌താത്ഭുത പ്രഖ്യാപന ചടങ്ങില്‍ അവതാരികയായിരുന്നു ബിപ്‌. ലോകാത്ഭുത പട്ടികയില്‍ മെക്‌സിക്കോയിലെ ചിചന്‍ ഇറ്റ്‌സ ഉള്‍പ്പെട്ടതായി പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു ചുംബനം. ചുംബന വാര്‍ത്തയും ചിത്രങ്ങളും പോര്‍ച്ചുഗലിലെ മാധ്യമങ്ങള്‍ വിപുലമായി ആഘോഷിക്കുക തന്നെ ചെയ്‌തു.

ഗ്ലാമര്‍ മോഡലായ ജെമ്മ അറ്റ്‌കിന്‍സണുമായി റൊണാള്‍ഡോ പ്രണയത്തിലാണ്‌. ഇത്‌ വാര്‍ത്തകളില്‍ കൊട്ടിഘോഷിക്കപ്പെടുന്ന വേളയില്‍ തന്നെയാണ്‌ പുതിയ ചുംബന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌. ഇതില്‍ മറ്റു മാധ്യമങ്ങളെക്കാള്‍ ഒരുപടി കൂടി കടന്നത്‌ ഡെയ്‌ലി സ്റ്റാര്‍ പത്രമാണ്‌.

ബിപ്പിന്‍റെ സാമീപ്യത്തില്‍ ജെമ്മയെ പോലും മറന്ന അവസ്ഥയിലായിരുന്നു റൊണാള്‍ഡോയെന്നാണ് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകാത്ഭുത പ്രഖ്യാപന ചടങ്ങിനു ശേഷം ബെലെം ക്ലബില്‍ നടന്ന സായാഹ്ന പാര്‍ട്ടിക്കെത്തിയപ്പോള്‍ റൊണാള്‍ഡോയും ബിപാഷയും ആലിംഗനബദ്ധരായെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇരുവരും ചുംബിച്ചുവെന്നതിന്‌ പുറമേ റെണാള്‍ഡോ ബിപ്പിന്റെ മുഖം കൈകുമ്പിളില്‍ എടുത്ത കണ്ണുകളിലെയ്‌ക്ക്‌ ഉറ്റുനോക്കിയെന്നും ഡെയ്‌ലി സ്‌റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇതേ സമയം തന്റെ ലിസ്‌ബണ്‍ സന്ദര്‍ശന വിശേഷങ്ങള്‍ ബിപ്‌ കൊട്ടിഘോഷിച്ചു നടക്കുന്നുണ്ടെങ്കിലും ഈയൊരു ചുംബനത്തെക്കുറിച്ച്‌ മിണ്ടാട്ടമേയില്ലെന്നാണ് ബോളിവുഡിലെ സംസാരം. ഇനി കാണുന്പോള്‍ കാമുകനായ ജോണ്‍ ഏബ്രഹാം ബിപ്പിനെ എങ്ങനെയാവും സ്വീകരിക്കുകയെന്ന്‌ നോക്കിയിരിക്കുകയാണ്‌ ബോളിവുഡ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X