ഇതിനെ ചുംബനമെന്ന് പറയാമോ?: ബിപാഷ
ബിപാഷ-റൊണാള്‍ഡോ ചുംബനവിവാദം ചൂടുപിടിച്ചുതുടങ്ങിയെങ്കിലും ബിപാഷയ്‌ക്ക് ഒരു കുലുക്കവുമില്ല. റൊണാള്‍ഡോ തനിയ്ക്കുതന്നത് ചുംബനമല്ലെന്നും താരം പ്രഖ്യാപിച്ചുകഴിഞ്ഞു
ഒരു 22കാരന്‍ പയ്യന്‍ കെട്ടിപ്പിടിച്ചൊന്ന് ഉമ്മവെച്ചാല്‍ അത് വിവാദമാക്കേണ്ടകാര്യമുണ്ടോ? ശരിയ്‌ക്കും പറഞ്ഞാല്‍ അതിനെ ഒരു ചുംബനമെന്നുപോലും പറയാന്‍ കഴിയില്ല- ഇതാണ് ക്രസ്റ്റിയാനോ റൊണാള്‍ഡോയുടെ ചുംബനത്തെപ്പറ്റി ബിപ്പിന്റെ പ്രതികരണം.
ലിസ്‌ബണില്‍ ലോകത്തിലെ സ്‌പാത്ഭുതങ്ങള്‍ പ്രഖ്യാപിക്കുന്നവേളയില്‍ മെക്‌സിക്കോയിലെ ചെചന്‍ ഇറ്റ്‌സ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്നതിനിടയിലാരുന്നു. റൊണാള്‍ഡോ ബിപാഷയെ ചുംബിച്ചത്.
ലണ്ടനിലെ മാധ്യമങ്ങള്‍വരെ മുന്‍താളില്‍ ചിത്രം കൊടുത്ത് ഇതിനെ കൊട്ടിഘോഷിച്ചെങ്കിലും ഇതൊന്നും ഇത്രകാര്യമാക്കാനില്ലെന്നാണ് ബിപാഷ പറയുന്നത്.
എങ്ങനെയാണ് മാധ്യമങ്ങള്‍ ഇതിനെചുംബനമെന്ന് വിളിക്കുന്നത്. ഒരൊറ്റ ഫ്രോട്ടോഗ്രാഫ് കൊണ്ട് എനിയ്‌ക്ക് ആഗോള പ്രശസ്‌തി കൈവന്നിരിക്കുന്നു. പക്ഷേ ഇത്തരം ഒരു പ്രശസ്‌തി എന്തിനാണ്.
ഇതാരോ മൊബൈല്‍ ഫോണില്‍ എടുത്തതാണ്. അതുവഴിയാണ് പടം ലോകംമുഴുവന്‍ കണ്ടത്. അല്ലെങ്കില്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ എന്തിന് മനപ്പൂര്‍വ്വം പൊതുവേദിയില്‍ ചെയ്യണം. അതിന് എത്ര സ്വകാര്യ സ്ഥലങ്ങളുണ്ട്. ഞാന്‍ അവവാഹിതയായിരിക്കുന്നിടംവരെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. ഒരു 22കാരന്‍ കുട്ടി സന്തോഷാധിക്യത്തില്‍ ചെയ്‌ത ഒരു കാര്യത്തിന് ഇത്രയേറെ നിറം നല്‍കേണ്ടതുണ്ടോ?- ബിപാഷ ചോദിയ്‌ക്കുന്നു.
ബിപാഷ പറയുന്നതിങ്ങനെയൊക്കെയാണെങ്കിലും സുന്ദരനായ ഈ പോര്‍ച്ചുഗീസ് കാല്‍പ്പന്തുകളിക്കാരന്‍ ഈയൊരൊറ്റ ചുംബനത്തിലൂടെ ബിപ്പിന്റെ മനംകവര്‍ന്നുകളഞ്ഞേയ്‌ക്കുമോയെന്ന ആധിയില്‍ കാമുകന്‍ ജോണ്‍ അബ്രഹാമിന് അസ്വസ്ഥത തുടങ്ങിക്കഴിഞ്ഞെന്നാണ് ബോളിവുഡ് പറയുന്നത്.
മാത്രവുമല്ല ലിസ്‌ബണില്‍വെച്ച് റൊണാള്‍ഡോയും ബിപാഷയും ആഘോഷമായി കറങ്ങിനടക്കുകയും ക്ലബ്ബുകള്‍ കയറിയിറങ്ങുകയുമായിരുന്നുവെന്നും വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications