തിരിച്ചുവരവിന് തയ്യാറായി കിം ശര്‍മ്മ
കിം ശര്‍മ്മയെ ഓര്‍ക്കുന്നില്ലേ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പഴയ കാമുകി.
യുവരാജുമായി പിരിഞ്ഞശേഷം തീര്‍ത്തും വിഷാദത്തിലായിരുന്ന കിം മൗനമവസാനിപ്പിച്ച് തിരിച്ചുവരാനൊരുങ്ങുകയാണത്രേ. പ്രണയം പൊട്ടിയശേഷം ഈ താരത്തെ ബോളിവുഡിന്റെ താരസംഗമവേദികളിലൊന്നും കാണാനില്ലായിരുന്നു. പ്രേമപരാജയം അവരെ അത്രയ്‌ക്കു തളര്‍ത്തിയിരുന്നത്രേ.
ഇനിയേതായാലും ഒരു ക്രിക്കറ്റ് താരത്തെയോര്‍ത്ത് തന്റെ ഭാവി കളയാനില്ലെന്ന് കിം തീരുമാനിച്ചുകളഞ്ഞു. ഇപ്പോള്‍ പഴയതിലും സുന്ദരിയായാണത്രേ കിം തിരിച്ചെത്തിയിരിക്കുന്നത്.
യോഗയും ഭക്ഷണ നിയന്ത്രണവും ഉള്‍പ്പെടെ സകലവിദ്യകളും പരീക്ഷിച്ചാണത്രേ കിം ശരീരത്തിനെയും മനസ്സിനെയും വീണ്ടെടുത്തത്. കിം ശര്‍മ്മയുടെ തിരിച്ചുവരവ് എങ്ങനെയായിരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം


Click it and Unblock the Notifications