ബോളിവുഡ് സെക്‌സികള്‍ക്ക് പ്രിയം ഹോളിവുഡ് ഹോട്ടികളെ
ഹോളിവുഡിലെ ഹോട്ടികളായ ടോം ക്രൂസ്, റസ്സല്‍ ക്രോവ്, മെല്‍ ഗിബ്‌സണ്‍ തുടങ്ങിയവരെയാണ് ബോളിവുഡിലെ ചില സുന്ദരികള്‍ നോട്ടം. കൊയ്‌നാ മിത്ര, ഇഷാ കോപ്പികര്‍, ഊര്‍മ്മിള മതോണ്ഡകര്‍ എന്നിവര്‍ ഇത് തുറന്ന് വെളിപ്പെടുത്താനും മടിക്കുന്നില്ല.
ഹോളിവുഡിലെ ഹൃദയമിടിപ്പായ ടോം ക്രൂസുമായി ഉലകം ചുറ്റാനാണ് കൊയ്‌നയുടെ മോഹം. ശേഷകാലം ടോമിനൊപ്പം കഴിയാനായാല്‍ അതില്‍ പരം സന്തോഷം വേറെയില്ലെന്നാണ് കൊയ്‌നയുടെ അഭിപ്രായം.
ടോം എന്നോടൊപ്പമുണ്ടെങ്കില്‍ ലോകത്തിലെ മറ്റെല്ലാ വസ്‌തുക്കളും അപ്രസ്‌ക്തമാവുന്ന അവസ്ഥയാണ് എനിക്കുണ്ടാവുക. ടോമിനൊപ്പം ഒരു ദ്വീപില്‍ ഒറ്റപ്പെടുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ടോമിന്റെ ശരീരം, സ്‌റ്റെല്‍ എല്ലാം എന്നെ ആകര്‍ഷിക്കുന്നു-കൊയ്‌നാ മനസ്സ് തുറക്കുന്നു.


Click it and Unblock the Notifications