For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റാണിയ്ക്കും അഭിഷേകിനുമിടയില്‍ എന്തായിരുന്നു?

  By Super
  |

  റാണിമുഖര്‍ജിയും അഭിഷേക്‌ ബച്ചനും തമ്മില്‍ എന്താണ്‌. ബോളീവുഡ്‌ ഒടുവില്‍ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുക തന്നെ ചെയ്തു.

  അഭിഷേകും റാണിയും ഒരുമിച്ച്‌ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ബച്ചന്‍ കുടുംബത്തില്‍ചെല്ലുന്നത്‌ സ്വന്തം കുടുംബത്തില്‍ ചെല്ലുന്നത്‌ പോലെയാണെന്ന്‌ റാണി പലരോടും പറഞ്ഞു നടന്നിട്ടുമുണ്ട്‌. ബച്ചനും ജയയ്ക്കും റാണി പ്രിയ്യപ്പെട്ടവളുമായിരുന്നു. എന്നിട്ടും അഭിഷേക് റാണിയെ കല്യാണത്തിന്‌ ക്ഷണിച്ചില്ല!

  ബച്ചന്‍ കുടുംബത്തിന്‍റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ പട്ടികയില്‍ നിന്ന്‌ റാണി ഒഴിവാക്കപ്പെട്ടത്‌ അഭിഷേക്-ഐശ്വര്യ വിവാഹസമയത്ത് മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. കൂട്ടുകാരിയായ ഐശ്വര്യയും റാണിയെ കല്യാണത്തിന്‌ ക്ഷണിച്ചില്ല.

  അതുകൊണ്ട്‌ തന്നെയാണ് പ്രദീപ്‌ സര്‍ക്കാരിന്‍റെ 'ലഗാ ചുനരി മേം ദാഗ്‌" എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ ഇരുവര്‍ക്കും സംസാരിക്കാന്‍ ബുദ്ധമുട്ടുണ്ടായത്.

  റാണിയും അഭിയും തമ്മില്‍ പിണക്കത്തിലാണെന് ഉറപ്പിച്ച് പുറകേ നടന്ന മാധ്യമ കൂട്ടങ്ങള്‍ വിലയിരുത്തി. പക്ഷേ അവരുടെ ധാരണകള്‍ തെറ്റിച്ചുകൊണ്ട് അല്പനേരത്തെ മൗനത്തിന് ശേഷം പഴയ കൂട്ടുകാര്‍ പിണക്കമൊക്കെ മറുന്നു.

  'അഭിഷേക് കല്യാണത്തിന്‌ വിളിക്കാത്തത്‌ റാണിയെ വേദനിപ്പിച്ചു എന്നത്‌ സത്യമാണ്‌, എന്നാല്‍ കല്യാണ ശേഷം ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍, തമ്മില്‍സംസാരിച്ചപ്പോള്‍ എല്ലാപ്രശ്നങ്ങളും ഇരുവരും മറന്നു " -ഇരുവരുടേയും സുഹൃത്തുക്കള്‍ പറയുന്നു.

  കല്യാണത്തിന്‌ ശേഷവും തന്‍റെ പഴയ കൂട്ടുകാരന് മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ റാണി മനസിലാക്കിയെന്നും അവര്‍ പറയുന്നു. പക്ഷേ എന്തുകൊണ്ട് അഭിഷേക് റാണിയെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന ചോദ്യം അപ്പോഴും ബാക്കിയാണ്!

  Read more about: rani mukherjee actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X