ബിപാഷയും ജോണും പിരിഞ്ഞു?

By Super

ഈയിടെയായി ബിപാഷയും കാമുകന്‍ ജോണ്‍ ഏബ്രഹാമും തമ്മിലുളള ബന്ധം അത്ര സുഗമമായി നീങ്ങുന്നില്ല. ഇരുവരും പിരിയാനുളള നീക്കമാണ്‌ അണിയറയില്‍ നടക്കുന്നതെന്നാണ്‌ പിന്നാമ്പുറ സംസാരം.

ഒരു ടിവി റിപ്പോര്‍ട്ട്‌ പ്രകാരം ഇരുവരും പിരിഞ്ഞുവെന്നാണ്‌ വാര്‍ത്ത. ബിപാഷയുടെ ഡിസൈനറായ റോക്കി എസ്‌. ആണ്‌ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ്‌ ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ട്‌. കുറച്ചു കാലമായി ഇരുവരും തമ്മിലുളള ബന്ധത്തില്‍ വിളളലുകള്‍ വീണുവെന്നും ഇപ്പോള്‍ താന്‍ ഒറ്റയ്ക്കാണെന്നും ബിപ്‌ പറഞ്ഞതായാണ്‌ റോക്കി അറിയിച്ചത്‌.

ബിപാഷയുടെ മുന്‍ കാമുകന്‍ ദിനോ മോറെ, സായിഫ് അലി ഖാനുമായുളള സൗഹൃദം, ഫുട്‌ബോള്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായുളള ചുംബന വിവാദം തുടങ്ങിയവയാണ്‌ ഇരുവരുടെയും പ്രണയത്തിന്‌ തടസ്സമായതെന്നാണ്‌ സൂചന. തങ്ങള്‍ക്കിടെ ഒരു പ്രശ്‌നവുമില്ലെന്നും മാധ്യമങ്ങളും മറ്റും തങ്ങളുടെ ബന്ധത്തെ തകര്‍ക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ഇരുവരും ചേര്‍ന്ന ഈയിടെ പ്രസ്‌താവനയിറക്കിയെങ്കിലും കാര്യങ്ങളുടെ കിടപ്പ്‌ അങ്ങനെയല്ലെന്നാണ്‌ ബോളിവുഡിലെ സംസാരം.

തങ്ങള്‍ക്കിടെ പ്രശ്‌നമൊന്നുമില്ലെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ഇരുവരും പരമാവധി ശ്രമിക്കുന്നുമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ബിപ്‌ തന്നെ ഇത്‌ തുറന്നു പറയാന്‍ തയ്യാറായിരിക്കുകയാണ്. എന്നാല്‍ അതിനിടെ ജോണ്‍ തന്റെ പ്രണയിനിയെ വരുത്തിയിലാക്കാനുളള ത്രീവപരിശ്രമത്തിലാണെന്നും വാര്‍ത്തയുണ്ട്‌.

Read more about: bipasha basu john abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X