ആഷ് പോയാലെന്ത്, വിവേകിനുണ്ടോ കാമുകിയ്ക്ക് പഞ്ഞം

By Staff

കാമുകന്‍മാര്‍ക്കും കാമുകിമാര്‍ക്കും പഞ്ഞമില്ലാത്ത ബോളിവുഡില്‍ വിവേക് ഒബ്റോയിയ്ക്ക് പുതിയ കാമുകിയെ കിട്ടി. സല്‍മാനു ശേഷം ഐശ്വര്യയുടെ മനംകവര്‍ന്ന ഈ ചോക്ക്ലേറ്റ് നായകന്‍‍ അഭിനയമികവിനെക്കാളും പ്രണയത്തിന്‍റെ പേരിലാണ് മിക്കപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞത്.

മോഡലായ ഗുരുപ്രീതുമായുളള വിവാഹനിശ്ചയത്തിന് ശേഷമാണ് വിവേക് ഐശ്വര്യയ്ക്കു പിറകേ പോയത്. ഐശ്വര്യ കളം മാറ്റി ചവിട്ടി അഭിഷേകിനെ നോട്ടമിട്ടപ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലായി വിവേക്.

നിരാശ കാമുകനായി കുറേക്കാലം നടന്ന വിവേകിനെ അഭി-ആഷ് വിവാഹം കഴിഞ്ഞതോടെ ഏവരും മറന്ന മട്ടാണ്. ആ മുറിവുകള്‍ ഉണങ്ങിവരുന്പോഴാണ് വിവേക് പുതിയ ബന്ധത്തില്‍ ചെന്നു ചാടിയതായ വാര്‍ത്ത പടര്‍ന്നത്.

ഈയിടെ വിവേകിന്‍റെ ജീവിതത്തിലെയ്ക്ക് പുതിയൊരു പെണ്‍കുട്ടി കടന്നുവന്നുവെന്നാണ് വാര്‍ത്ത. 2006ലെ മിസ് ശ്രീലങ്ക ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് വിവേകിന്‍റെ പുതിയ പ്രണയിനി. ഫുഡ് ഗൈഡിന്‍റെ പ്രകാശന ചടങ്ങിനായി മുംബൈയിലെത്തിയ ജാക്വലിന്‍ ചടങ്ങില്‍ വെച്ച്‌ വിവേകിനെ കണ്ടുമുട്ടുകയായിരുന്നു.

ചടങ്ങിന്‌ ശേഷം ഇരുവരും നൈറ്റ്‌ ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. അതു കൊണ്ടൊന്നും ഇരുവരുടെയും സൗഹൃദം അവസാനിച്ചില്ല. പിറ്റേന്ന്‌ ഒരു നിര്‍മ്മാതാവ്‌ ജാക്വലിനായി നല്‍കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വിവേകിനെ ജാക്വലിന്‍ ക്ഷണിച്ചു.

പാര്‍ട്ടയില്‍ പങ്കെടുക്കാന്‍ വിവേക്‌ ജാക്വലിന്‍റെയൊപ്പം പാതി വഴിവരെ പോയെങ്കിലും മാധ്യമ പ്രവര്‍ത്തകരെ ഭയന്ന്‌ തിരിച്ചു വീട്ടിലേയ്ക്ക്‌ മടങ്ങുകയായിരുന്നു. വിവേകിനെ പറ്റി പറയുമ്പോള്‍ ജാക്വലിനും നൂറ്‌ നാവാണ്‌.

കഴിഞ്ഞ ദിവസം മുംബൈയിലെ ടാബ്ളോയിഡിന്‌ നല്‍കിയ അഭിമുഖത്തില്‍ സ്വീറ്റ്‌ എന്നാണ്‌ വിവേകിനെ കുറിച്ച്‌ ജാക്വലിന്‍ പറഞ്ഞത്‌. തന്‍റെ പ്രണയത്തെക്കുറിച്ച് കുറിച്ച് വിവേക് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും രണ്ട്‌ ആഴ്ച മുന്‍പ്‌ ഒരു സ്വകാര്യ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ ഒറ്റയ്ക്കുള്ള ജീവിതം മതിയായെന്നും താന്‍ പുതിയ സുഹൃത്തിന്‌ തേടുകയാണെന്നും വിവേക്‌ പറഞ്ഞിരുന്നു. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാവുന്പോള്‍ ജാക്വലിന്‍ തന്നെയാവുമോ വിവേകിന്‍റെ മനം കവര്‍ന്നത്‌...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X