twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരൂഖ്‌ ഖാന്‍ 17 സുന്ദരിമാരുടെ കോച്ചാവുന്നു

    By Staff
    |

    ഷാരൂഖ്‌ ഖാന്‌ കളിക്കളങ്ങള്‍ സുപരിചിതമല്ല, പക്ഷേ 17 സുന്ദരിമാരുടെ കോച്ചായി ഷാരൂഖ്‌ രംഗത്തെത്തുകയാണ്‌.

    ഷിമിത്‌ അമീനിന്റെ ചക്‌ ദേ ഇന്ത്യയെന്ന പുതിയ ചിത്രത്തിലാണ്‌ ഷാരൂഖ്‌ വനിതാ ഹോക്കി ടീമിന്റെ കോച്ചായി വേഷമിടുന്നത്‌.

    മുന്‍ ഇന്ത്യ ഹോക്കി ടീം കോച്ച്‌ രഞ്‌ജിത്‌ നേഗിയുടെ കഥയാണ്‌ ചിത്രത്തിന്റെ ഇതിവൃത്തമാണെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ ഷാരൂഖ്‌ ഈ വാദത്തെ നിഷേധിയ്‌ക്കുന്നു. ഇന്ത്യയിലെ കായികരംഗത്തുനിന്നുള്ള ഒരു വ്യക്തിയുടെയും ജീവിതകഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമല്ല ചക്‌ ദേ ഇന്ത്യ. ചിത്രത്തിന്‌ ഇങ്ങനെയാരുടെയെങ്കിലും കഥയുമായ സമാനത തോന്നുന്നുണ്ടെങ്കില്‌ അത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌‌- ഖാന്‍ പറയുന്നു.

    മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബന്‍ എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളില്‍ വച്ചാണ്‌ ചക്‌ ദേ ഇന്ത്യ ചിത്രീകരിച്ചിരിക്കുന്നത്‌. ചിത്രീകരണത്തിനിടെ സ്റ്റേഡിയത്തില്‍ നിന്നുള്ള രംഗങ്ങളില്‍ കാണികളെ കൂട്ടുന്നതിനായി ചിത്രത്തിന്റെ വിതരണക്കാരായ യശ്‌ രാജ്‌ ഫിലിംസ്‌ പ്രത്യേക ക്ഷണക്കത്തുകള്‍ നല്‍കിയാണ്‌ ആളുകളെ ചിത്രീകരണ വേദിയിലേയ്‌ക്ക്‌ എത്തിച്ചത്‌. വിദ്യ മല്‍വദെയാണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായിക

    ഇതിനിടെ ഷാരൂഖിനെ സംബന്ധിച്ച്‌ മറ്റൊരു പ്രധാന സംഭവം കൂടി ഇതിനുള്ളില്‍ ബോളിവുഡില്‍ നടന്നു. കിം ഓഫ്‌ ബോളിവുഡ്‌ എന്ന പേരില്‍ ഷാരൂഖിന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള പുസ്‌തകം വിതരണത്തിന്‌ തയ്യാറായിക്കഴിഞ്ഞു.

    ഫിലിം ജേണലിസ്റ്റായ അനുപമ ചോപ്രയാണ്‌ ബോളിവുഡിന്റെ രാജാവെന്ന് ‌(കിം ഓഫ്‌ ബോളിവുഡ്‌) ഷാരൂഖിനെ വിശേഷിപ്പിക്കുന്ന പുസ്‌തകം എഴുതിയിരിക്കുന്നത്‌. ഇത്‌ എന്റെ അഭിനയജീവിതത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതുപോലെതന്നെ സിനിമാ ലോകത്തിലൂടെയുളള ഒരു യാത്രകൂടിയാണ്‌ ഈ രചന- ഖാന്‍ പുസ്‌തകത്തെപ്പറ്റി പറയുന്നു. ചക്‌ ദേ ഇന്ത്യയും കിം ഓഫ്‌ ഖാനും ഓഗസ്‌റ്റ്‌ മാസത്തിലാണ്‌ പുറത്തിറങ്ങുക.

    തീര്‍ത്തും പുതുമയാര്‍ന്ന പ്രമേയവുമായെത്തുന്ന ചക് ദേ ഇന്ത്യയും അനുപമ ചോപ്രയുടെ പുസ്തകവും കൂടി ഓഗസ്റ്റിനെ ഷാരൂഖിന്‍റെ മാസമാക്കി മാറ്റുമെന്നാണ് ഹോളിവുഡ് പറയുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X