ബിപാഷയും സെയിഫും കിടപ്പറയില്‍!
ബിപാഷയും സെയ്ഫ് അലി ഖാനും കിടപ്പറയില്‍ ഒരുമിക്കുന്നു. ഇരുവരുടെയും സൗഹൃദം ഈയിടെ അതിരുകടക്കുന്നതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മേല്‍ പറഞ്ഞ സംഭവം യഥാര്‍ത്ഥ ജീവിതത്തിലല്ല എന്നു മാത്രം. ഇവര്‍ നായികാനായകന്‍മാരായ റേസ് എന്ന ചിത്രമാണ് ഇവരുടെ കിടപ്പറ രംഗത്തിന് വേദിയാവുന്നത്.
സെയിഫും ബിപാഷയും തമ്മിലുളള സൗഹൃദമാണ് സിനിമാ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈയിടെയായി സെയിഫിനൊപ്പം പാര്‍ട്ടികളിലും, ഹോട്ടലുകളിലും, മറ്റു ചടങ്ങുകളിലുമൊക്കെ ബിപ്പും മുഖംകാണിക്കുന്നത് പതിവാണ് താനും. അതും മാധ്യമങ്ങള്‍ ഇവരെ പിന്തുടരാനുളള കാരണമായി.
പ്രത്യേകിച്ചും കാമുകന്‍ ജോണ്‍ ഏബ്രഹാമുമായി പിരിഞ്ഞതായി ബിപ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയായിരിക്കെയാണ് ബിപും സെയിഫും ഒരുമിക്കുന്ന ചിത്രം വരുന്നത്. അതില്‍ ഇരുവരും ചേര്‍ന്നുളള തീവ്രമായ കിടപ്പറരംഗം കൂടി ഉണ്ടെന്നാണ് വാര്‍ത്ത.


Click it and Unblock the Notifications