യൂണിറ്റ് പിരിച്ച് വിട്ട് കിടപ്പറ ഷൂട്ടിങ്
ബിപാഷയും സെയിഫും കിടപ്പറയില്‍!അബ്ബാസ് മസ്‌താനാണ് റേസിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. റേസിലെ ഒരു ഗാനത്തിലാണ് കിടപ്പറ രംഗമുളളത്.
ആ രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞില്ലെന്ന് സിനിമാ നിര്‍മ്മാതാക്കളായ ടിപ്സിന്‍റെ വക്താക്കള്‍ പറയുന്നുണ്ടെങ്കിലും വളരെ രഹസ്യമായി രംഗചിത്രീകരണം പൂര്‍ത്തിയാക്കിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഗോര്‍ഗാവ് ഈസ്‌റ്റിലെ ഒരു സ്‌റ്റുഡിയോയില്‍ ഈയിടെ രംഗം ചിത്രീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇരുവരും ചേര്‍ന്നുളള കിടപ്പറ രംഗം ചിത്രീകരിക്കുന്ന വേളയില്‍ യൂണിറ്റിലെ ചില സാങ്കേതിക പ്രവര്‍ത്തകരെ ഒഴിച്ച് മറ്റുളളവരോടെല്ലാം മുറിയ്‌ക്ക് പുറത്തു പോവാന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് സത്യമാണെങ്കില്‍ ആ രംഗം ഒന്നു കാണേണ്ടത് തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാമല്ലോ.


Click it and Unblock the Notifications