ഐറ്റം നന്പറിനോട് തനുശ്രീ വിടപറയുന്നു
തനുശ്രീ ദത്തയെന്നാല്‍ ബോളിവുഡിന് ഇതുവരെഐറ്റം നമ്പര്‍ താരമായിരുന്നു. ഇത്തരം ഗാനരംഗങ്ങളില്‍ വന്നുകടന്നു പോകുന്നതല്ലാതെ തനു ഇതേവരെ കാര്യമായൊന്നും ചെയ്തിട്ടുമില്ല. ഇപ്പോഴാണ് താരം ഇതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങിയത്.
ഇനി ഇത്തരം ഗാനരംഗങ്ങള്‍ മുഖം കാട്ടി മറയാന്‍ തനുവിനെക്കിട്ടില്ല. നൃത്ത പരിപാടികള്‍ക്ക് താല്‍ക്കാലിക വിരാമം ഇട്ട് എന്തെങ്കിലും കാന്പുള്ള വേഷങ്ങള്‍ ചെയ്യാനാണ് തനുവിന്‍റെ തീരുമാനം.
പുതിയതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിലൂടെ സെക്സി, ഹോട്ടി എന്നീ ഇമേജുകള്‍ മാറ്റി മികവുറ്റ അഭിനേത്രി എന്ന പേര്‍ സമ്പാദിക്കുകയാണത്രേ തനുശ്രീയുടെ ലക്ഷ്യം .
തീരുമാനങ്ങളൊക്കെയെടുത്തെങ്കിലും ഇത്രയും നാള്‍ കൈകാര്യം ചെയ്ത ഐറ്റം നമ്പറുകളെക്കുറിച്ച് തനുശ്രീ മോശം പറയില്ല. നൃത്തം താന്‍ ആസ്വദിക്കാറുണ്ടെന്നും അത് പ്രശസ്തിയും പണവും ഒരേപോലെ പ്രദാനം ചെയ്യുന്നുണ്ടെന്നും താരം സമ്മതിയ്ക്കുന്നു.
രണ്ടു വര്‍ഷത്തിനു ശേഷമാണ് തനുശ്രീ ഐറ്റം ഡാന്‍സില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുന്നത്. ഇനിയുള്ള ചിത്രങ്ങളില്‍ നല്ല വേഷത്തില്‍ പ്രത്യക്ഷപ്പെടണമെന്നാണ് എന്‍റെ ആഗ്രഹം- തനു തുറന്നുപറയുന്നു.
മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍റെ പുതിയ ഹിന്ദിച്ചിത്രമായ ധോലിലൂടെ കഴിവു പ്രദര്‍ശിപ്പിക്കാന്‍ തന്നെയാണ് തനുവിന്‍റെ നീക്കം. ചിത്രത്തില്‍ തുഷാര്‍ കപൂര്‍, കുനാല്‍ ഖേമു, ശര്‍മ്മന്‍ ജോഷി എന്നിവരാണ് തനുവിനൊപ്പമുള്ള മറ്റുതാരങ്ങള്‍.
ധോല്‍ സെപ്തംബറില്‍ പ്രദര്‍ശനത്തിനെത്തും. കൂട്ടത്തില്‍ പുറകേ ഗുഡ് ബോയ്- ബാഡ് ബോയ്, രഖീബ്, സ്പീഡ് എന്നീ ചിത്രങ്ങളും വരുന്നുണ്ട്.


Click it and Unblock the Notifications











