മുലക്കച്ചയില്‍ മല്ലികയ്ക്ക് തൃപ്തി പോര
മെഹബൂബാ മുലക്കച്ച ലേലത്തിന് വച്ചിട്ട് ആഗ്രഹിച്ച വില കിട്ടാത്തതില്‍ മല്ലികാ ഷെരാവത്ത് അണ്‍ഹാപ്പിയാണ്. ജൂണ്‍ 29ന് ഒരു ലക്ഷം രൂപയില്‍ ആരംഭിച്ച ലേലം ഇതുവരെ 1.84 വരെയേ ആയിട്ടുളളൂ. ആകെ ഇതുവരെ പങ്കെടുത്തത് 20 പേര്‍.
പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മല്ലിക ഇതുവരെ ആവിഷ്കരിച്ച തന്ത്രങ്ങളൊക്കെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ മെഹബൂബാ മുലക്കച്ചയുടെ ഓണ്‍ലൈന്‍ ലേലം പക്ഷേ പൊളിഞ്ഞ ലക്ഷണമാണ്. ഷോലെയിലെ ഒറിജിനല്‍ മെഹബൂബാ ഗാനത്തില്‍ വേഷമിട്ട ഹെലന്റെ സ്മരണയ്ക്കു വേണ്ടി മല്ലികയ്ക്കണിയാന്‍ പ്രശസ്ത ഡിസൈനര്‍ ആഷ് ലി റെബെല്ലോ നെയ്തൊരുക്കിയത്.
ശരീരത്തിന്റെ മുക്കാലം തുറന്നിട്ട് മല്ലിക തീനാളം പോലെ പുളഞ്ഞാടുന്ന മെഹബൂബാ ഗാനം സൂപ്പര്‍ ഹിറ്റാണ്.
ലേലത്തുകയില്‍ തൃപ്തി പോരാഞ്ഞ് തീയതി വീണ്ടും നീട്ടിയിരിക്കുകയാണ് സെക്സ് ബോംബ്.


Click it and Unblock the Notifications











