ദിയ ഷാരൂഖിന്‍റെ ചുണ്ടോടടുത്തപ്പോള്‍
സണ്‍ഫീസ്റ്റ് ബിസ്‌കറ്റിന്റെ പരസ്യ ചിത്രീകരണമായിരുന്നു രംഗം. ഷാരൂഖ് ഖാനും ദിയാ മിര്‍സയുമാണ് ഇതില്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍.
ഭാര്യ ഭര്‍ത്താവിനെ കളിയാക്കുന്ന രംഗം. അതില്‍ ഷാരൂഖ് ബിസ്‌കറ്റ് കഴിക്കുന്ന വേളയില്‍ ദിയ ഷാരൂഖിന്റെ വായില്‍ നിന്നത് കടിച്ചെടുക്കുന്ന രംഗമാണ് പൊല്ലാപ്പായത്.
രണ്ടു മൂന്ന് ഷോട്ട് കൊണ്ട് രംഗം ചിത്രീകരിക്കാമെന്ന് വിശ്വാസത്തിലായിരുന്നു സംവിധായകന്‍. എന്നാല്‍ അധികം വൈകാതെ സംവിധായകന് ക്ഷമ നശിക്കുന്ന തലത്തിലെയ്‌ക്ക് നീങ്ങി കാര്യങ്ങള്‍.
ഷാരൂഖിന്‍റെ വായിലിരിക്കുന്ന ബിസ്ക്കറ്റ് എത്ര കടിച്ചിട്ടും ദിയയ്‌ക്ക് ശരിയാവുന്നില്ല. ഒന്നെങ്കില്‍ കടിച്ചെടുക്കുന്ന രീതി ശരിയാവുന്നില്ല. അത് ശരിയായെന്ന് തോന്നുമ്പോള്‍ മുഖത്ത് വരുത്തേണ്ട ഭാവം ശരിയാവുന്നില്ല.


Click it and Unblock the Notifications