ചൂഷണത്തിന്‍റെ വിവിധ രീതികള്‍

By Staff

സ്വവര്‍ഗാനുരാഗിയായ ഇയാള്‍ തുടര്‍ച്ചയായി സോനുവിന്‍റെ മൊബൈലിലേയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയാണത്രേ ചെയ്യുന്നത് . 2001 മുതല്‍ ആരംഭിച്ചതാണത്രേ ഈ ശല്യം. ഇതിപ്പോഴും തുടരുകയാണെന്ന സോനു പരാതിപ്പെടുന്നു.

ഞാനിതിന് നിന്നുകൊടുക്കില്ലെന്ന് മനസ്സിലായതോടെ ഇയാള്‍ എനിയ്ക്കെതിരെ കള്ള ആരോപണങ്ങളുണ്ടാക്കി റിപ്പോര്‍ട്ടുകള്‍ പടച്ചുവിടുകയാണ്. ഒരിക്കല്‍ മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ എന്നോട് മോശമായി പെരുമാറുകയും ചെയ്തു.

എനിയ്ക്കിത്തരം ബന്ധത്തില്‍ താല്പര്യമില്ലെന്നും ലതാമങ്കേഷ്കറിനെപ്പോലെ വലിയ വ്യക്തികളുടെ സുഹൃത്തും എന്നേക്കാള്‍ മുതിര്‍ന്നയാളുമായ താങ്കള്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും ഞാന്‍ അയാള്‍ക്കു മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നിട്ടും ശല്യം തുടരുകയാണ്- സോനു പറയുന്നു.

സ്വവര്‍ഗ്ഗാനുരാഗിയായ അയാളുടെ പ്രവൃത്തികള്‍ മൂലം എന്‍റെ കുടുംബ ജീവിതം പോലും തകരുന്ന അവസ്ഥയാണുള്ളത്. സിനിമാലോകത്തില്‍ നിരവധി സ്വവര്‍ഗ്ഗപ്രേമികള്‍ ഉണ്ട്‌. എന്‍റെ സുഹൃദ് വലയത്തിലും അത്തരക്കാരുണ്ട്. എന്നാല്‍ അവരാരും അത്തരത്തില്‍ ഒരാവശ്യവുമായി എന്നെ ഇതേവരെ സമീപിച്ചിട്ടില്ല. അവര്‍ക്കറിയാം എനിക്ക്‌ അത്തരം ബന്ധങ്ങള്‍ ഇഷ്ടമല്ലെന്ന്‌. എന്നാല്‍ ഇയാള്‍ എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്- സോനു പറഞ്ഞു.

സോനുവിന്‍റെ വെളിപ്പെടുത്തലോടെ സമാന അനുഭവമുള്ള കൂടുതല്‍ താരങ്ങള്‍ അനുഭവങ്ങള്‍ വിവരിക്കാന്‍ തയ്യാറായി രംഗത്ത്‌ വന്നിട്ടുണ്ട്‌. ബോളീവുഡ്‌ പ്രതിഭകളായ ഇസ്മയില്‍ദര്‍ബാര്‍, അഭിജിത്ത്‌ എന്നിവരും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. എന്തായാലും പത്രപ്രവര്‍ത്തകന്‍ ഈ ആരോപണം നിഷേധിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X