ഞാന്‍ രഹസ്യമായി വിവാഹം കഴിക്കില്ല: സല്‍മാന്‍

By Staff

വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കുമൊടുവില്‍ ബോളിവുഡിന്റെ മസില്‍മാന്‍ മൗനം ഭേദിയ്‌ക്കുകതന്നെ ചെയ്‌തു.

വിവാഹത്തെക്കുറിച്ചുള്ള ഒരു വിവരങ്ങളും ഒരിക്കലും സല്‍മാന്‍ ആരാധകരില്‍ നിന്നും മറച്ചുവെയ്‌ക്കില്ലത്രേ. 42ാം വയസ്സിലും അവിവാഹിതനായി കഴിയുന്ന തന്റെ ഇമേജിനെ ബാധിയ്‌ക്കുന്ന തരത്തില്‍ വിവാഹവും പ്രണയവുമായി ബന്ധപ്പെട്ടുള്ള ഗോസിപ്പുകള്‍ പൊങ്ങിവരുകയാണെങ്കിലും സല്‍മാന്‍ ആശങ്കപ്പെടുന്നേയില്ല.

ഇരുകാതുകളിലും കമ്മലുകളുമായി പ്രായത്തെ വീണ്ടും കുറച്ച്‌ പുതിയ സല്‍മാനായാണ്‌ ഇദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ഞാന്‍ ഭാഗ്യവാനാണ്‌. യഥാര്‍ത്ഥത്തില്‍ ഞാന്‍ കാര്യമായി ഒന്നുംചെയ്‌തിട്ടില്ല. പക്ഷേ ചെയ്‌ത ചിലകാര്യങ്ങള്‍ എന്റെ വഴിമുടക്കുന്നവയായിരുന്നു- സല്‍മാന്‍ മനസ്സു തുറക്കുന്നു.

എന്താണ്‌ കമ്മലുകള്‍ ധരിച്ചിരിക്കുന്നതെന്ന ചോദ്യത്തിന്‌ പതിവായ ആ ഉത്തരം തന്നെ -ഞാനൊരു പഠാന്‍ ആണ്‌. എന്റെ മുത്തച്ഛനും അച്ഛനും അമ്മാവനുമെല്ലാം കമ്മല്‍ ധരിയ്‌ക്കുന്നു. അതുപോലെ ഞാനും. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ എന്റെ കാതുകളും കുത്തിയിരുന്നു.....

ഇപ്പോള്‍ സല്‍മാന്‌ മറ്റൊരു മോഹം കൂടിയുണ്ട്‌. തമിഴ്‌ സിനിമയിലെ ചക്രവര്‍ത്തി രജിനീകാന്തിനെപ്പോലെയൊരു അഭിനയ പ്രതിഭയായി അറിയപ്പെടണം. ഇക്കാര്യം സല്‍മാന്‍ തുറന്നുപറയുന്നു- രജനീകാന്ത്‌ ചെയ്യുന്നപോലുള്ള വ്യത്യസ്‌ത വേഷങ്ങള്‍ ചെയ്യണം. അദ്ദേഹം സമ്പാദിക്കുന്നത്‌ പോലെ സമ്പാദിയ്‌ക്കണം. ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണം.

2007ലെ ക്രിസ്‌മസ്‌ കാലത്ത്‌ വിവാഹിതനാകുമെന്ന ഊഹാപോഹങ്ങളെക്കുറിച്ച്‌ ചോദിയ്‌ക്കുമ്പോള്‍ ഞാന്‍ വിവാഹം ചെയ്യുന്നുണ്ടെങ്കില്‍ അത്‌ ലോകത്തെ അറിയിച്ചുകൊണ്ടായിരിക്കും. ഞാന്‍ തീര്‍ച്ചയായും വിവാഹിതനാകും. പക്ഷേ കാര്യങ്ങള്‍ ഇതേവരെ തീരുമാനമായിട്ടില്ല. ആ ദിനം ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആര്‍ഭാടമായി ആഘോഷിയ്‌ക്കും. ഇക്കാര്യം ഞാന്‍ ആരില്‍ നിന്നും മറച്ചുവെയ്‌ക്കില്ല. കാരണം എനിയ്‌ക്ക്‌ ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും വേണം- സല്‍മാന്‍ പറഞ്ഞുനിര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X