ജീവിതം തുടങ്ങുന്നത് മുപ്പതിലാണെന്ന് പൂജാ ബേഡി
ബോളിവുഡില്‍ പൂജാ ബേഡി കാര്യമായൊന്നും ചെയ്‌തിട്ടില്ല. എങ്കിലും പലപ്പോഴും വിവാദങ്ങള്‍ക്കൊപ്പം പൂജ ബോളിവുഡില്‍ സ്ഥിരം വാര്‍ത്തയാണ്.
മാര്‍ക് റോബിന്‍സണിനൊപ്പം ഒരു കോണ്ടം കമ്പിയ്‌ക്കുവേണ്ടി പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശസ്‌തിയും വിവാദങ്ങളും പൂജയ്‌ക്കു പിന്നാലെ കൂടുന്നത്.
അമീര്‍ ഖാനൊപ്പം അഭിനയിച്ച ഒരു ചിത്രത്തില്‍ ഖാനുമായുളള ചുംബനരംഗത്തിന് ബേഡി കോടതി കയറേണ്ടിവരുകവരെ ചെയ്‌തു. ഇതൊക്കെ കഴിഞ്ഞ കഥ ഈയിടെ ഇന്ത്യയുടെ ബിഗ്-ബിയെ ബിഗ് ബേബിയെന്ന് വിളിച്ചും പൂജ വാര്‍ത്തകളില്‍ നിറഞ്ഞു.
ഇപ്പോള്‍ പൂജ പറയുന്നതെന്താണെന്നല്ലേ. ജീവിതം തുടങ്ങുന്ന് മുപ്പതാം വയസ്സിലാണെന്ന്. ( പൂജ മുപ്പത് പിന്നിട്ടതിനാലുണ്ടാക്കിയ സിദ്ധാന്തമാണോ ഇതെന്നത് പൂജയോട് തന്നെ ചോദിയ്‌ക്കണം). ഈയിടെ ഒരു റസ്‌റ്റോറന്റ് ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് പൂജ ഇങ്ങനെ പറഞ്ഞത്.
പൊതുജീവിതത്തെക്കുറിച്ചും മറ്റും വാചാലയായ പൂജയോട് മുപ്പതിനുമുകളിലുള്ള സ്‌ത്രീകള്‍ക്കായുള്ള സന്ദേശമെന്താണെന്ന് ചോദിച്ചപ്പോഴാണ് ജീവിതം ആരംഭിക്കുന്നത് തന്നെ മുപ്പതിലല്ലേയെന്ന് പൂജ ചോദിച്ചത്. മുപ്പതാം വയസ്സിലും പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഒട്ടും മടിക്കേണ്ടതില്ല . അവര്‍ക്കായി പുതിയ ഒരു ലോകം തന്നെ ഒരുങ്ങിയിരിപ്പുണ്ട്. ഒരു ഭാരതീയ സ്‌ത്രീയായിരിക്കകയെന്ന് അഭിമാനകരമായ കാര്യമാണ്- പൂജ പറയുന്നു.
എന്താണ് ഈ സ്റ്റൈലിന്റെ രഹസ്യമെന്ന ചോദ്യത്തിന് പൂജയുടെ കയ്യില്‍ ഇന്‍സ്റ്റന്റ് ഉത്തരമുണ്ടായിരുന്നു. നിങ്ങളാകാന്‍ ശ്രിമിയ്‌ക്കുക. നിങ്ങള്‍ക്ക് സുരക്ഷിതത്വം തരുന്ന വസ്‌ത്രങ്ങള്‍ മാത്രം ധരിയ്‌ക്കുക. മറ്റുള്ളവരുടെ അഭിപ്രായം ഇക്കാര്യത്തില്‍ നോക്കാതിരിക്കുക. വസ്‌ത്രമായിരിക്കും മിക്കപ്പോഴും നിങ്ങളുടെ ശരീരസൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഉയര്‍ത്തിക്കാണിയ്‌ക്കുന്നത്- പൂജയുടെ കാര്യത്തില്‍ ഇതൊക്കെയാണെന്ന് ചുരുക്കം.


Click it and Unblock the Notifications











