ശില്പ ഒടുവില്‍ ഭാവിവരനെ കണ്ടെത്തി
വിവാദങ്ങളും ഗോസിപ്പുകളുമാണ് ശില്പാ ഷെട്ടിക്ക് പിറകെ. ബിഗ് ബ്രദര്‍ ഷോ പരിപാടിയിലൂടെ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ശില്പാ ഷെട്ടി റിച്ചാര്‍ഡ് ഗെരെയില്‍ നിന്നും പരസ്യമായി ചുംബനം ഏറ്റുവാങ്ങി വിവാദം സൃഷ്ടിച്ചു. അതിനിടയിലാണ് ശില്പയുമായി ആദ്യമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടത് താനാണെന്ന് നടന്‍ അക്ഷയ് കുമാര് വെളിപ്പെടുത്തിയത്.
വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കുമിടയില്‍ ഇപ്പോഴിതാ ശില്പ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയുമെത്തിയിരിക്കുന്നു. ലണ്ടനിലെ വിദേശ ഇന്ത്യക്കാരനായ വ്യവസായി രാജ് കുന്ദ്രയാണത്രെ ശില്പയുടെ ഭാവിവരന്‍.
മുപ്പതുകാരനായ രാജ് വജ്രവ്യാപാര രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് സാധനങ്ങള്‍ കയറ്റിയയ്ക്കുന്ന യുകെ ട്രേഡ് കോര്‍പ്പറേഷനുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. വിവാഹിതനായ രാജിന് ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് രാജ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് യോക്ഷയറില്‍ നടന്ന ഐഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ ശില്പ പോയത് രാജിനോടൊപ്പമാണ്.
വിവാഹിതരെ ജീവിതപങ്കാളിയാക്കുന്ന ബോളിവുഡ് നടിമാരുടെ പതിവ് രീതി ശില്പയും പിന്തുടരുന്നതില്‍ അത്ഭുതമില്ല. അതേ സമയം ശില്പയുടെ വക്താവ് ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുകയാണ്.


Click it and Unblock the Notifications