ഹേമമാലിനിയുടെ സാരിപ്രേമം

By Super

വസ്ത്രങ്ങളില്‍ എന്തൊക്കെ ഫാഷന്‍ വന്നുപോയാലും തനിയ്ക്കിഷ്ടം സാരിതന്നെയാണെന്നും അതിന്‍റെ യൊരു മാന്യത വേറെയാണെന്നും ബോളിവുഡ് താരം ഹേമമാലിനി.

ബാങ്കോക്ക് ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിന് മുമ്പായാണ് ഒരു കാലഘട്ടത്തിന്റെ സന്ദര്യ പ്രതീകമായിരുന്ന ഹേമമാലിനി തന്റെ സാരി പ്രേമം വെളിപ്പെടുത്തിയത്.

അന്താരാഷ്ട്ര വേദികളില്‍ സാരിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടാത്തതില്‍ ഹേമമാലിനി ദുഃഖിതയാണ് . വളരെ മാന്യമായി ധരിക്കാവുന്ന വേഷമാണ് സാരി.

എന്നാല്‍ പലപ്പോഴും അന്താരാഷ്ട്ര വേദികളില്‍ ഇത് വളരെ മോശമായ രീതിയിലാണ് ധരിക്കുന്നത്. ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കാനുള്ള വേഷമല്ല സാരി. എന്നാല്‍ ഇത്തരം ലോകശ്രദ്ധ നേടുന്ന ചടങ്ങുകളില്‍ സാരി ഇത്തരത്തില്‍ ഉപയോഗിക്കുന്നതു കാണുമ്പോള്‍ ദുഃഖം തോന്നുന്നു - ഹേമ പറയുന്നു.

വളരെ വികൃതവും വ്യത്യസ്തവുമായ രീതിയിലാണ് പലരും ഈ വേഷം അണിയുന്നത്. ഇത് കുലീനമായ ഈ ഭാരതീയ വേഷത്തിന് അപമാനം സൃഷിയ്ക്കാനേ ഉപകരിക്കൂ.

വ്യാഴാഴ്ചയാരംഭിച്ച ബാങ്കോക്ക് ചലച്ചിത്ര മേളയില്‍ ഹേമയുടെ അഞ്ചു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രത്യേക ക്ഷണപ്രകാരമാണ് അവര്‍ മേളയില്‍ പങ്കെടുക്കുന്നത്.

ലാല്‍ പത്തര്‍, ഷോലെ, ബഗ്ബന്‍, ദില്ലഗി, ഖുശ്ബു എന്നീ ചിത്രങ്ങള്‍ താന്‍ തന്നെയാണ് തിരഞ്ഞെടുത്തതെന്ന് ഹേമ പറയുന്നു. തനിക്കുകിട്ടിയ ഈ ബഹുമതിയുടെ പ്രധാന്യം ആദ്യം മനസ്സിലായിരുന്നില്ലെന്നും അവര്‍ പറയുന്നു.

ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കാഞ്ചീപുരം സാരികളുടെ ഒരു കളക്ഷന്‍തന്നെ അമ്മ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് ഹേമയ്ക്കൊപ്പം പോകുന്ന മകള്‍ അഹാന പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X