ശില്‍പ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് കവിത
ലണ്ടന്‍: ശില്‍പ്പാ ഷെട്ടിയും യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിനിമാ നിര്‍മ്മാതാവായ രാജ് കുന്ദ്രയുമായുളള ബന്ധവും വിവാഹവാര്‍ത്തകളും പ്രചരിപ്പിക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. അതിനിടെ പുതിയൊരു ചൂടന്‍ വാര്‍ത്ത കൂടി അവര്‍ക്ക് ലഭിച്ചു.
രാജിന്റെ ഭാര്യ കവിതാ കുന്ദ്ര ശില്‍പ്പയ്ക്കെതിരെ രംഗത്തെത്തിയതാണ് വാര്‍ത്ത. തന്റെ വിവാഹജീവിതം തകര്‍ക്കാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ് ശില്‍പ്പയെന്നാണ് കവിതയുടെ ആരോപണം.
ശില്‍പ്പയും രാജും ചേര്‍ന്ന് ഷോപ്പിങ് നടത്തിയെന്ന് വാര്‍ത്ത പ്രചരിക്കുന്നതിന് പിറകേയാണ് കവിത ശില്‍പ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ ലോകത്ത് ഇഷ്ടം പോലെ അവിവാഹിതര്‍ ഉണ്ട്. അവള്‍ക്ക് എന്റെ ഭര്‍ത്താവിന്‍റെ പുറകേ നടക്കേണ്ട ആവശ്യമെന്തെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
രാജ് ശില്‍പ്പയെ കുറച്ച് പുകഴ്ത്തി പറഞ്ഞത് കേട്ടു. ശില്‍പ്പയുടെ വീട്ടുകാരും രാജിനെ ശില്‍പ്പയുടെ ഭാവി വരനായാണ് കാണുന്നത്. ഇതറിഞ്ഞ് ഞാനാക്കെ അത്ഭുതപ്പെട്ടു പോയി. അതുവരെ ഇരുവരും തമ്മില്‍ കണ്ടുമുട്ടാറുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല-കവിത ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.


Click it and Unblock the Notifications











