രാജിന്റെ വാദഗതികള്‍
എന്നാല്‍ കവിതയുടെ ആരോപണങ്ങളെയെല്ലാം രാജ് തളളികളയുന്നു. താനും ശില്‍പ്പയും തമ്മില്‍ വെറും സൗഹൃദം മാത്രമെയുളളൂവെന്നാണ് രാജ് പറയുന്നത്.
എന്റെ വിവാഹബന്ധം ഒരു വര്‍ഷം മുമ്പ് തന്നെ അവസാനിച്ചു. അത് കൊണ്ട് ശില്‍പ്പയും എന്റെ വിവാഹമോചനവുമായി ഒരു ബന്ധവുമില്ല.
ഞാനും ശില്‍പ്പയുമായി സൗഹൃദത്തിനപ്പുറം എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് വ്യാപാര സംബന്ധമാണ്. ശില്‍പ മോഡലായ ഒരു സുഗന്ധദ്രവ്യം അടിസ്ഥാനമാക്കിയുളള ബന്ധം. അതിനപ്പുറം ഒരു ബന്ധവും ഞങ്ങള്‍ക്കിടയിലില്ല . ഞങ്ങള്‍ നല്ല കൂട്ടുകാര്‍ മാത്രമാണ്-രാജ് വ്യക്തമാക്കുന്നു.
എന്നാല്‍ താന്‍ ശില്‍പ്പയെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ രാജ് വിഷയം മാറ്റുന്നത് എന്തിനെന്നാണ് കവിതയ്‌ക്ക് മനസ്സിലാവാത്തത്. ഞാന്‍ ശില്‍പ്പയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഉടന്‍ രാജ് ചോദ്യങ്ങള്‍ അവഗണിക്കുകയോ, ചിരിച്ചു തളളുകയോ, വിഷയം മാറ്റുകയോ ചെയ്യും. ഇവര്‍ക്കിടെ വെറും സൗഹൃദം മാത്രമേയുളളൂവെങ്കില്‍ ഇങ്ങനെ ഒഴിഞ്ഞു മാറേണ്ട ആവശ്യമെന്താണ്-കവിത ചോദിക്കുന്നു.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയായിരിക്കേ, ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് ശങ്കിച്ചിരിക്കുകയാണ് ബോളിവുഡ്.


Click it and Unblock the Notifications











