twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദയവായി ചുംബിക്കാന്‍ പറയരുത്: സല്‍മാന്‍ ഖാന്‍

    By Super
    |

    കത്രിന കൈഫ്‌ ഇപ്പോള്‍ തീര്‍ച്ചയായും സന്തോഷിയ്‌ക്കന്നുണ്ടാകുമെന്നാണ്‌ ബോളിവുഡ്‌ പറയുന്നത്‌.

    കാരണമെന്തെന്നല്ലേ. ഇനി ചുംബനസീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന്‌ കത്രീനയുടെ മസില്‍ മാന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കത്രീനയ്‌ക്ക്‌ മറ്റെന്തുവേണമെന്ന്‌ ചോദിച്ച്‌ ബോളിവുഡ്‌ മൊത്തം നെറ്റിചുളിയ്‌ക്കുന്നുണ്ട്‌.

    പുതിയ ചിത്രമായ മാരിഗോള്‍ഡിന്റെ കരാറില്‍ ഒപ്പുവെയ്‌ക്കുമ്പോഴാണത്രേ ചിത്രം സംവിധാനം ചെയ്യുന്ന ഹോളിവുഡ്‌ സംവിധായകന്‍ വില്ലാര്‍ഡ്‌ കരോളിനോട്‌ സല്‍മാന്‍ ചിത്രത്തില്‍ ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന്‌ ആവശ്യപ്പെട്ടത്‌.

    സല്‍മാന്‍ ഇങ്ങനെ ആവശ്യപ്പെട്ടതായി വില്ലാര്‍ഡും വെളിപ്പെടുത്തിയിട്ടുണ്ട്‌. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സംസ്‌കാരങ്ങള്‍ വ്യത്യസ്‌തങ്ങളാണ്‌. അതുപോലെതന്നെ ഇരു സംസ്‌കാരങ്ങളിലും ചുംബനത്തെ കാണുന്ന രീതിയിലും വ്യത്യാസമുണ്ട്‌.

    ചുംബന രംഗങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌. ഇന്ത്യന്‍ സംസ്‌കാരത്തെ ഞാന്‍ ബഹുമാനിയ്‌ക്കുന്നു. അത്തരത്തിലൊരു രംഗം അഭിനയിച്ചുകഴിഞ്ഞ്‌ ഞാന്‍ എന്റെ അച്ഛനെ എങ്ങനെ അഭിമുഖീകരിയ്‌ക്കുമെന്നാണ്‌ അന്ന്‌ സല്‍മാന്‍ എന്നോട്‌ ചോദിച്ചത്‌. ഈ ചോദ്യത്തിനെതിരെ എനിയ്‌ക്ക്‌ ഒന്നും പറഞ്ഞ്‌ വാദിക്കാന്‍ കഴിയില്ലായിരുന്നു- വില്ലാര്‍ഡ്‌ പറയുന്നു.

    ഹോളിവുഡ്‌ താരം അലെ ലാര്‍ടറിനെയാണ്‌ ചിത്രത്തില്‍ സല്‍മാന്റെ നായികയാക്കിയിരിക്കുന്നത്‌. പക്ഷേ നായിക അലെ ആണെങ്കിലും ചുംബനത്തിന്‌ താനില്ലെന്നാണ്‌ സല്‍മാന്‍ പറഞ്ഞത്‌. ഏറെക്കാലമായി കാത്തിരിക്കുന്ന സല്‍മാന്റെ ആദ്യ ഹോളിവുഡ്‌ ചിത്രമായ മാരിഗോള്‍ഡ്‌ ജൂലൈ 27നാണ്‌ പുറത്തിറങ്ങുന്നത്‌. നന്ദന സെന്‍, സുചിത്ര പിള്ള എന്നിവരും ചിത്രത്തിലുണ്ട്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X