ബിപാഷയും ജോണ്‍ അബ്രഹാമും വീണ്ടും!?
ജോണ്‍ അബ്രഹാമുമായുള്ള ബിപാഷയുടെ ബന്ധത്തില്‍ ബോളിവുഡിന് വീണ്ടും സംശയം.
പുതിയതായി പുറത്തിറങ്ങിയ ഒരു പരസ്യത്തില്‍ ജോണ്‍ മറ്റൊരു മോഡലിനൊപ്പം രംഗത്തെത്തിയതാണ് വീണ്ടും ബോളിവുഡില്‍ സംശയിത്തിനിടനല്‍കിയത്.
പക്ഷേ ഈ സംശയത്തെ പുല്ലുവിലയ്‌ക്കാണ് ബപാഷ ചുഴറ്റിയെറിയുന്നത്. ആളുകള്‍ അവര്‍ക്ക് തോന്നുന്നതുപോലെയൊക്കെ പറയും. അവര്‍ക്ക് ഞാനും ജോണും എന്തിന് വിശദീകരണം നല്‍കണം- ബിപ് ചോദിക്കുന്നു.
പുതിയ പരസ്യത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ- ഞങ്ങള്‍ കരാറില്‍ ഒപ്പുവെച്ചപ്പോള്‍ എല്ലാപരസ്യത്തിലും ഒരുമിച്ച് അഭിനയിക്കാമെന്ന് കരാറുണ്ടായിരുന്നില്ല. എന്നാല്‍ എനിയ്‌ക്ക് ആ കമ്പനിയുമായുള്ള ഇടപാട് തുടരുകയും ചെയ്യും.
ഇപ്പോള്‍ ഞാനും ജോണും വിവിധ ഷാംപൂ കമ്പനികളുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നുന്നുണ്ട്- അപ്പോള്‍ ജോണിനൊപ്പം എന്തേ ഞാന്‍ തന്നെ അഭിനയിച്ചില്ലെന്ന ചോദ്യം അപ്രസക്തമാണ്.
ജനങ്ങള്‍ പലതും പറയും അത് ഞാന്‍ കാര്യമായെടുക്കുന്നില്ല. അവരെ ഇഷ്ടമുള്ളത് പറയാന്‍ അനുവദിക്കുക. എന്റെ ജീവിതം എന്റേത് മാത്രമാണ്. ഞന്‍ എന്നോട് മാത്രമേ ഉത്തരം പറയേണ്ടതുള്ളു- ബിപാഷ പറഞ്ഞു നിര്‍ത്തി.


Click it and Unblock the Notifications