മല്ലികയുടെ പ്രായവും കൊഞ്ചം ഗവേഷണഫലങ്ങളും
ബോളിവുഡ് സെക്‌സ് സിംബല്‍ മല്ലികാ ഷെരാവത്തിന്റെ ശരിക്കുളള പ്രായമെത്രയാണ്? 26 വയസ്സാണ് തന്റെ പ്രായമെന്നാണ് മല്ലികയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ എല്ലാവര്‍ക്കും ഇതത്ര ദഹിച്ച മട്ടില്ല. പ്രത്യേകിച്ചും എന്തും ഏതും സംശയദൃഷ്ടിയോടെ കാണുന്ന മാധ്യമങ്ങള്‍. എന്തായാലും മല്ലികയുടെ വെളിപ്പെടുത്തല്‍ കണ്ണടിച്ച് വിശ്വസിക്കാന്‍ മാധ്യമപട തയ്യാറായില്ല.
ഇപ്പോള്‍ മല്ലികയുടെ ചരിത്രം ചികയുന്ന തിരക്കിലാണ് ചില പ്രമുഖ മാധ്യമങ്ങള്‍. അതിനിടെ മല്ലികയുടെ ശരിക്കുളള പ്രായം ഇരുപത്തിയാറല്ല മറിച്ച് മുപത്തിയാറാണെന്നാണ് ഒരു പത്രം ഗവേഷണം നടത്തി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
ചില മാധ്യമങ്ങള്‍ മല്ലികയ്‌ക്ക് 26-28നുമിടെ പ്രായം കല്‍പിക്കുമ്പോള്‍ മറ്റു ചില മാധ്യമങ്ങള്‍ അത്ര ഔദാര്യം കാണിക്കാന്‍ തയ്യാറല്ല. അവര്‍ മല്ലികയ്‌ക്ക് 35-26നിടെയാണ് പ്രായം കല്‍പ്പിച്ചിരിക്കുന്നത്.
മല്ലികയുടെ ഇത്തരം നുണ പറച്ചില്‍ മുന്പുമുണ്ടായെന്നാണ് പത്രങ്ങളുടെ ആരോപണം. എന്നാല്‍ നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍, അതെല്ലാം പൊളിയുകയും ചെയ്‌തിരുന്നു.
താന്‍ വിവാഹിതയാണെന്ന് കാര്യം മറിച്ച് വയ്‌ക്കാനാണ് മല്ലിക ആദ്യം ശ്രമിച്ചത്. വിവാഹം പരാജയമായിരുന്നുവെന്ന് കാര്യവും സുന്ദരി വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ, മാധ്യമങ്ങള്‍ അതെല്ലാം വെളിച്ചത്തു കൊണ്ടു വന്നു.
ഇപ്പോഴിതാ വയസ്സ് മറിച്ച് വയ്‌ക്കാനാണ് മല്ലുവിന്റെ ശ്രമം. അവിടെയും മാധ്യമങ്ങള്‍ വില്ലന്‍മാരായെന്ന് മാത്രം.


Click it and Unblock the Notifications