അപ്പോള്‍ ബിപാഷയുടെ ശരിക്കുളള പ്രായമെത്ര?
എന്തായാലും പ്രായത്തിന്റെ കാര്യത്തില്‍ എല്ലാ സ്‌ത്രീകളും ഒരു പോലെയാണ്. പ്രായം കുറച്ചു കാട്ടാനായി ബ്യൂട്ടിപാര്‍ലറുകളില്‍ തപസ്സിരിക്കുക മാത്രമല്ല ശരിക്കുളള വയസ്സില്‍ നിന്ന് അഞ്ചാറു വര്‍ഷം പിന്നോട്ടു പോവാനാണ് മിക്കവരുടെയും ആഗ്രഹം.
ബോളിവുഡില്‍ എന്തായാലും മല്ലിക തനിച്ചല്ല. കൂട്ടായി ബിപാഷാ ബസുവുമുണ്ട്. ബിപാഷ പറയുന്നത് ശരിയാണെങ്കില്‍ ബിപ്പിന് 28 വയസ്സ് പ്രായമെയുളളൂ.
എന്നാല്‍ കൊല്‍ക്കത്തയിലെ ഭാരതീയ വിദ്യാ ഭവനില്‍ ബിപ്പിന്റെ ജൂനിയറായി പഠിച്ച വിദ്യാര്‍ത്ഥിനിയ്‌ക്ക് പറയാനുളളത് കേള്‍ക്കൂ- സ്‌കൂളില്‍ എന്റെ മൂന്ന് വര്‍ഷം സീനിയറായിരുന്നു ബിപാഷ. ഇപ്പോള്‍ എനിക്ക് തന്നെ 28 വയസ്സായി. അപ്പോള്‍ ബിപ്പിന് എങ്ങനെ എന്റെ അതേ പ്രായം വരുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
അങ്ങനെയെങ്കില്‍ ബിപ്പിന് ഇപ്പോള്‍ 31 വയസ്സെങ്കിലും ആയിരിക്കുമല്ലോ. ഇക്കാര്യത്തില്‍ ബിപ്പാണോ അതോ ജൂനിയറാണോ നുണ പറയുന്നതെന്നേ ഇനി കണ്ടെത്താനുളളൂ. അതിനും മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങുമോയെന്തോ?


Click it and Unblock the Notifications