ആഷ് സൗന്ദര്യം കുറയ്ക്കുന്നതിനെ കുറിച്ചാലോചിക്കുന്നു..
ആഷ് സൗന്ദര്യം കുറയ്ക്കുകയോ? ആശ്ചര്യപ്പെട്ടേണ്ട, തന്‍റെ സൗന്ദര്യം അല്‍പ്പം കുറയ്ക്കാനാകുമോ എന്ന് ചിന്തയിലാണ് വിശ്വസുന്ദരി ഐശ്വര്യറായിപ്പോള്‍.
സൗന്ദര്യം എങ്ങനെ കുറയ്ക്കാം എന്ന് തലപുകഞ്ഞാലോചിക്കാന്‍ മറ്റൊരാള്‍ കൂടി ആഷിന് കൂട്ടുണ്ട്. പരപുരുഷന്‍മാര്‍ ഭാര്യയെ തുറിച്ചുനോക്കുന്നത് സഹിക്കാന്‍ വയ്യാതെ ഭാര്യയുടെ സൗന്ദര്യം കുറയ്ക്കാന്‍ ആലോചിക്കുന്നത് അഭിഷേക് ബച്ചനായിരിക്കുമതെന്ന് കരുതിയാല്‍ തെറ്റി.
ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാമുവെന്ന രാംഗോപാല്‍ വര്‍മ്മയാണ് ആ രണ്ടാമന്‍. ആഷിന്‍റെ സൗന്ദര്യമിപ്പോള്‍ രാമുവിന്‍റെ ഉറക്കംകെടുത്തുകയാണ്. ബോളീവുഡില്‍ ബോക്സ്ഓഫീസ് ഹിറ്റായ ‘സര്‍ക്കാരിന്‍റെ’ രണ്ടാം ഭാഗത്തിലാണ് ആഷിന്‍റെ സൗന്ദര്യം കുറയ്ക്കാന്‍ രാമു കഷ്ടപ്പെടുന്നത്.
സര്‍ക്കാര്‍ രണ്ടില്‍ ശക്തമായ കുടുംബനാഥയുടെ വേഷമാണ് ആഷിന്. അതിനാല്‍ അതില്‍ അത്ര കണ്ട് ഗ്ലാമറും സൗന്ദര്യവും വേണ്ടെന്ന് നിലപാടിലാണ് രാമു. അതുകൊണ്ട് നിഴലും വെളിച്ചവും ഉപയോഗിച്ച് ആഷിന്‍റെ സൗന്ദര്യം കുറയ്ക്കാനാണ് താനിപ്പോള്‍ ശ്രമിക്കുന്നതെന്നാണ് രാമുവിന്‍റെ വെളിപ്പെടുത്തല്‍.
അടിമുടി പരിഷ്കരിക്കപ്പെട്ട ഇമേജായിരിക്കും ചിത്രം ആഷിന് സമ്മാനിക്കുക എന്ന് രാമു പറയുന്നു. മേക്കപ്പില്ലാതെയാണ് ആഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മേയ്ക്കപ്പില്ലാത്ത ഐശ്വര്യറായിയാണ് കൂടുതല്‍ സുന്ദരിയെന്നാണ് സെറ്റിലെ സംസാരം.
ഭര്‍ത്താവ് അഭിഷേകും ഭര്‍തൃപിതാവ് അമിതാഭ് ബച്ചനും ചിത്രത്തില്‍ ആഷിന് കൂട്ടുണ്ട്. എന്നാല്‍ അഭിഷേകിന്‍റെ ജോടിയായെത്തുന്നത് തനീഷയാണ്. സര്‍ക്കാറിന്‍റെ ആദ്യ ഭാഗത്ത് കത്രീന കൈഫ് ആയിരുന്നു നായിക. എന്നാല്‍ കത്രീനയെ രണ്ടാംഭാഗത്തില്‍ ഒഴിവാക്കുകയായിരുന്നു.
മരിയോ പുസോയുട വിഖ്യാതമായ ‘ഗോഡ്ഫാദര്‍’ എന്ന നോവലിന്‍റെ ചലച്ചിത്ര ഭാഷ്യത്തിന്‍റെ ബോളീവുഡ് പതിപ്പായിരുന്നു ‘സര്‍ക്കാര്‍’. ‘ഗോഡ്ഫാദറിന്‍റെ’ രണ്ടാംഭാഗമാണ് ‘സര്‍ക്കാര്‍ രണ്ട്’ ആയി എത്തുന്നത്.


Click it and Unblock the Notifications