ബിപ്സിന് ഉച്ചയ്‌ക്ക്‌ ജോണെങ്കില്‍ രാത്രി സെയിഫ്‌

By Staff

ജോണ്‍ ഏബ്രഹാമും ബിപാഷ ബസുവും ശരിക്കും പിരിഞ്ഞുവോ? ഇല്ലെന്നാണ്‌ ബിപ്പിസിന്റെ അയല്‍ക്കാര്‍ ആണയിടുന്നത്‌. ബിപ്പസിന്റെ പിണക്കം തീര്‍ക്കാന്‍ പതിനെട്ട്‌ അടവും പയറ്റുന്ന തിരക്കിലാണത്രേ ജോണ്‍.

ഇപ്പോള്‍ മിക്ക ദിവസവും ഊണ്‌ കഴിക്കാന്‍ ജോണ്‍ ബിപ്പസിന്റെ വീട്ടിലാണ്‌ വരാറെന്നും ജോണിന്റെ കാര്‍ ഉച്ചനേരങ്ങളില്‍ ബിപ്പിസിന്റെ വീട്ടിന്‌ പുറത്ത്‌ വിശ്രമിക്കുക പതിവാണെന്നാണ്‌ ബിപാഷയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്ന അയല്‍ക്കാര്‍ പറയുന്നത്‌. ബിപ്പസിന്റെ പിണക്കം മാറ്റാനുളള തന്ത്രപാടിലാണ്‌ ജോണെന്നും ഈയിടെയായി എല്ലാ ദിവസവും നിഞ്ചിത സമയം ബിപ്പസിനൊപ്പം ചെലവഴിക്കാന്‍ ജോണ്‍ സമയം കണ്ടെത്തുന്നുവെന്നും ഇരുവരുടെയും അടുത്ത കൂട്ടാളികളും പറയുന്നു.

സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കേ ഈ കഥയില്‍ സെയ്‌ഫിന്റെ റോള്‍ എന്താണ്‌? മിക്ക ദിവസവും രാത്രി സെയ്‌ഫ്‌ ബിപ്പിസിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തുന്നുവെന്നാണ് അറിവ്.

ബിപാഷയുടെ ഷൂട്ടിങ് സൈറ്റുകളിലും സെയ്ഫ് സന്ദര്‍ശനത്തിനെത്താറുണ്ടെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇതില്‍ എന്തു വാര്‍ത്തയാണ്‌ സത്യമെന്ന്‌ വായനക്കാരുടെ ഇഷ്ടം പോലെ തീരുമാനിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X