റാണി മുഖര്‍ജിയുടെ ചീത്ത ശീലം!!!!
ബോളിവുഡ് താരം റാണി മുഖര്‍ജിയ്ക്ക് ഒരു ചീത്ത ശീലത്തിനുടമയാണെന്ന് റിപ്പോര്‍ട്ട്. റാണിയുടെ ഈ സ്വഭാവം ആരോഗ്യത്തിന് ഹാനികരമാവുന്ന ഒന്നാണത്രേ.
വേറൊന്നുമല്ല, പുകവലി തന്നെയാണ് ഇവിടെ വില്ലന്‍. ഇടയ്ക്കൊക്കെ പുകവലിച്ചില്ലെങ്കില്‍ ഒരു സുഖമില്ലെന്നാണ് റാണി പറയുന്നത്. ദിവസവും രാവിലെ ഒരെണ്ണമെങ്കിലും പുകച്ചാലെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാനാവുകയുളളൂവെന്ന് സ്ഥിതിയിലാണ് കാര്യങ്ങള്‍.
റാണിയുടെ ഈ ശീലത്തില്‍ അമ്മ വളരെയധികം ദുഖിതയാണെന്നും റാണിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ട് നിരാശ മാത്രമാണ് ഫലമെന്നും അറിയുന്നു. അമ്മയുടെ നിര്‍ബന്ധം മൂലം ഈ സ്വഭാവം മാറ്റാന്‍ റാണിയും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നെയും ചങ്കരന്‍ തെങ്ങില്‍ തന്നെയെന്ന് നിലയിലെക്ക് തന്നെ ചെന്നെത്തി കാര്യങ്ങളത്രേ.
എങ്കിലും പരിഭവവും പരാക്കലുമായി അമ്മ പിറകേ കൂടിയപ്പോള്‍ അവസാനം സഹിക്കെട്ട് റാണി അമ്മ കാണാതെയായി പുകയൂതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുകവലിച്ച് കഴിഞ്ഞ് അമ്മയുടെ അടുത്തെത്തുന്പോള്‍ കളളി വെളിച്ചത്താവാതിരിക്കാന്‍ ഇപ്പോള്‍ മിന്‍റ്റും ഡിയോഡ്ട്രന്‍റും കൈവശം വച്ചാണത്രേ റാണിയുടെ നടപ്പ്.


Click it and Unblock the Notifications