മാറിടം വലുതാക്കാന്‍ എന്നെ കിട്ടില്ല....
തന്റെ പ്രകൃതിദത്തമായ സൗന്ദര്യത്തെ കുറിച്ചും കോമളചര്‍മ്മത്തെ കുറിച്ചും വളരെയേറെ അഭിമാനിക്കുന്നവളാണ് കങ്കണ റാണത്ത് . പക്ഷേ കങ്കണയിപ്പോള്‍ ആകെ ക്ഷീണിതയാണ്. ഒരു പക്ഷേ മെട്രോയിലെ തിരക്കാര്‍ന്ന ജീവിതരീതികളും, ജോലിസമ്മര്‍ദവും, ഉറക്കമൊഴിഞ്ഞുളള ഷൂട്ടിങ്ങുമൊക്കെയാവാം അതിന് കാരണം.
ബോളിവുഡിലെ രണ്ട് വര്‍ഷത്തെ നിതാന്തപരിശ്രമം ഫലം കണ്ടുവെന്ന് കങ്കണ പറയുന്നു. കാരണം ടര്‍ണര്‍ റോഡിലെ സ്വപ്‌നസൗധം വാങ്ങാന്‍ കഴിഞ്ഞു. അടുത്ത രണ്ട് മാസത്തിനുളള പുതിയ വീട്ടിലേയ്‌ക്ക് താമസം മാറുമെന്നും കങ്കണ അറിയിച്ചു.
യാദൃശ്ചികമായാവാം, റാണി മുഖര്‍ജിയും പ്രിയങ്കാ ചോപ്രയും അടുത്തു തന്നെ അവര്‍ വാങ്ങിയ സ്വപ്‌നസൗധങ്ങളിലേയ്‌ക്കു താമസം മാറുന്നുണ്ട്. എന്തായാലും മറ്റ് നടിമാര്‍ക്കൊപ്പം ഒരു തരത്തിലുളള മല്‍സരത്തിനും താനില്ലെന്നാണ് കങ്കണയുടെ നിലപാട്.
പ്രത്യേകിച്ചും ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ബോളീവുഡിലെ പുതിയ സുന്ദരികളുടെ സൗന്ദര്യഭ്രമത്തെ കങ്കണ വിമര്‍ശിക്കുകയും ചെയ്തു.


Click it and Unblock the Notifications











